Kerala
പോത്തൻകോട് കൊലപാതകം: വയോധിക ബലാത്സംഗത്തിന് ഇരയായെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്

തിരുവനന്തപുരം പോത്തൻകോട് കൊലപാതക കേസിൽ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലെ വിവരങ്ങൾ പുറത്ത്. വയോധിക ബലാത്സംഗത്തിന് ഇരയായെന്നാണ് പോസ്റ്റ്‌മോർട്ടത്തിലെ കണ്ടെത്തൽ. സ്വകാര്യ ഭാഗങ്ങളിൽ മുറിവ് കണ്ടെത്തി. തലയ്‌ക്കേറ്റ ക്ഷതമാണ് മരണകാരണമെന്നും പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറഞ്ഞു
കേസിൽ ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സംശയകരമായി സിസിടിവി ദൃശ്യങ്ങളിൽ കണ്ട പോത്തൻകോട് സ്വദേശി തൗഫീഖാണ് കസ്റ്റഡിയിലുള്ളത്. ഇയാളെ ചോദ്യം ചെയ്ത് വരികയാണ്. ഇയാൾക്കെതിരെ പോക്‌സോ കേസുകളടക്കം നിലവിലുണ്ട്.
പോത്തൻകോട് ഒറ്റയ്ക്ക് താമസിച്ചിരുന്ന തങ്കമണിയെന്ന 69കാരിയാണ് കൊല്ലപ്പെട്ടത്. ഇന്നലെ രാവിലെയാണ് ഇവരെ മരിച്ച നിലയിൽ കണ്ടത്. ബ്ലൗസ് കീറിയ നിലയിലും ഉടുത്തിരുന്ന ലുങ്കി മൃതദേഹത്തിൽ മൂടിയ നിലയിലുമാണ് മൃതദേഹം കണ്ടെത്തിയത്. വൃദ്ധയുടെ കാതിലെ കമ്മലും നഷ്ടപ്പെട്ടിരുന്നു.