Novel

പൗർണമി തിങ്കൾ: ഭാഗം 32

രചന: മിത്ര വിന്ദ

എന്തൊക്കെയായാലും ഒരു ഉറക്കം കഴിഞ്ഞ് എഴുന്നേറ്റപ്പോൾ കാത്തുവിന് ആശ്വാസമായിരിന്നു.
അവളുടെ വേദനയൊക്കെ നന്നായി കുറഞ്ഞു.

അപ്പോഴാണ് ശരിക്കും പൗർണമിക്ക് ശ്വാസം നേരെ വീണത്.

കാത്തു ഇത്തിരിയെങ്കിലും വേദന നിനക്കുണ്ടോടാ…. എന്റെ അച്ഛൻ വിളിച്ചപ്പോൾ കുറെ വഴക്ക് പറഞ്ഞു, ഇതൊന്നും ഇങ്ങനെ വെച്ചുകൊണ്ടിരിക്കരുത് ഏതെങ്കിലും ഹോസ്പിറ്റലിൽ പോയി ഡോക്ടറെ കാണിക്കാൻ പറഞ്ഞു.

ഇല്ലടാ..  എനിക്കിപ്പോൾ കുഴപ്പമൊന്നുമില്ല അത് ഗ്യാസിന്റെ ആവും… നല്ല മാറ്റമുണ്ട്.

കാത്തു പൗർണമിയുടെ കവിളിൽ ഒന്ന് പിച്ചി.

ഇനി വേദന ഉണ്ടായാൽ ഹോസ്പിറ്റലിൽ പോകാട, പിന്നെ നമുക്ക് ഈ നാട് ഒന്നും അത്ര പരിചയം പോരല്ലോ, ഇച്ചായൻ ഉണ്ടായിരുന്നുവെങ്കിൽ ഒരു പ്രശ്നവുമില്ലായിരുന്നു . നമുക്ക് പോയി ഡോക്ടറെ കാണാമായിരുന്നു.  ഇതിപ്പോ നമ്മൾ രണ്ടാളും  ഒറ്റയ്ക്ക് എങ്ങനെ പോകും… അതല്ലേ പ്രോബ്ലം.

അതൊന്നും സാരമില്ല, നമുക്ക് മുരളിയേട്ടനെ കൂട്ടി പോകാടി, ഏട്ടനാകുമ്പോൾ ഇവിടെയൊക്കെ അറിയാമായിരിക്കും.

ഇപ്പൊ കുറഞ്ഞല്ലോടാ, ഇനി ഇങ്ങനെ ഉണ്ടായാൽ നമുക്ക് മുരളിയേട്ടനെ കൂട്ടി പോകാം.
ഞാനേ ഒന്ന് കുളിച്ച് ഫ്രഷ് ആകട്ടെ, ആകെ ഒരു ക്ഷീണം ആയിരുന്നു, നന്നായിട്ട് ഒന്ന് ഉറങ്ങി എഴുന്നേറ്റപ്പോൾ ഓക്കേ.
കാത്തു ക്ലോക്കിലേക്ക് നോക്കിയപ്പോൾ സമയം 9:30.

കർത്താവേ ഇത്രയും നേരം ആയോ, ഞാനെന്തൊരു ഉറക്കമായിരുന്നു…
ആരെങ്കിലും വിളിച്ചോ ആവോ, ഫോൺ സൈലന്റ് ആയിരുന്നു.

കാത്തു തന്റെ ബാഗിൽ നിന്ന് ഫോൺ എടുത്തു.

അപ്പയും മമ്മിയും ഹെലൻ ചേച്ചിയും ഒക്കെ വിളിച്ചിട്ടുണ്ട്..

സോറി കാത്തു ഞാൻ കിച്ചണിൽ ആയിരുന്നു അതുകൊണ്ടാണ്,ശ്രെദ്ധിക്കാഞ്ഞത്
.

ഹേയ്
.അതൊന്നും സാരമില്ലടി, അത്രയ്ക്ക് അത്യാവശ്യമാണെങ്കിൽ മമ്മി നിന്റെ ഫോണിൽ വിളിച്ചേനെ. അപ്പോൾ തന്നെ മമ്മിയെ തിരികെ വിളിച്ചു.

വയറുവേദനയുടെ കാര്യം മനപ്പൂർവ്വം അവൾ മറച്ചുവെച്ചു. ഇല്ലെങ്കിൽ പിന്നെ മമ്മിക്കും പപ്പയ്ക്കും ടെൻഷൻ ആവും. മമ്മിയോട് സംസാരിച്ച ശേഷം, ചേച്ചിക്ക് വാട്സാപ്പിൽ മെസ്സേജ് അയച്ചു, ആ സമയത്തായിരുന്നു അലോഷി യുടെ കാൾ വന്നത്. അവനോടും ഇത്തിരി നേരം  കത്തി വെച്ചുകൊണ്ട് അവൾ സെറ്റിയിലിരുന്നു..

തന്നെക്കുറിച്ച് എന്തെങ്കിലും അലോഷി ചോദിക്കുന്നുണ്ടോ എന്ന് കാത് കൂർപ്പിച്ച്  ഒരുവൾ  കാത്തുവിന്റെ അരികിൽ ഇരിക്കുന്ന കാര്യം അലോഷി അറിഞ്ഞില്ല.

ഫോൺ വെച്ച് കാത്തു, റൂമിലേക്ക് പോയപ്പോൾ  പൗർണമിയുടെ മുഖം വീർത്തു.

കാണുമ്പോൾ എന്തൊക്കെ ചക്കര വാക്കുകളാണ്, ഇതിപ്പോ പെങ്ങളോട് ഇത്രയും സമയം സംസാരിച്ചിട്ട് ഒരക്ഷരം പോലും എന്നെക്കുറിച്ച് ചോദിച്ചില്ലല്ലോ, അപ്പോൾ അത്രയ്ക്ക് ഉണ്ട് അങ്ങേരുടെ സ്നേഹം.  തോണ്ടാനും പിടിക്കാനും മാത്രമേ കൊള്ളു അല്ലേ,…ഇങ്ങു വരട്ടെ.

അവൾ തന്നത്താനെ പിറു പിറുത്തു.

കുളിയൊക്കെ കഴിഞ്ഞ് ഒന്ന് ഫ്രഷായി കാത്തു ഇറങ്ങി വന്നപ്പോൾ പൗർണമി നല്ല ചൂട് കഞ്ഞിയും  ക്യാരറ്റ് തോരനും,അച്ചാറും പപ്പടവും ഒക്കെ എടുത്തു വച്ചിട്ടുണ്ട്.

അതൊക്കെ കൂട്ടി നല്ല ഉഷാറായിട്ട്  കാത്തു ഭക്ഷണം കഴിച്ചത്. അവൾക്ക് ഇത് ഒരുപാട് ഇഷ്ടമായി.

എടി അലോഷിച്ചായൻ വരുമ്പോൾ നീ സെയിം റെസിപ്പി ഒന്ന് സെറ്റ് ആക്കി വയ്ക്കണേ ഇച്ചായനും ഭയങ്കര ഇഷ്ടമാ ഇതുപോലെ ചൂട് കഞ്ഞി കുടിക്കുവാന്.

ഹ്മ്മ്… ആലോചിക്കാം നോക്കട്ടെ..
ഗൗരവത്തിൽ പൗർണമി പറഞ്ഞു.

ഇതെന്തുപറ്റി ഇവൾക്ക് പെട്ടെന്നൊരു  ഭാവമാറ്റം… കാത്തു അതിശയത്തോടെ പൗർണമി നോക്കി.

എന്താ, നീ ഇങ്ങനെ നോക്കുന്നത് എന്നെ ആദ്യമായിട്ട് കാണും പോലെ…?
പൗർണമി അവളോട് ചോദിച്ചു

നിനക്ക് ഇതെന്തുപറ്റി, ഇത്രനേരം ഇല്ലാത്ത ഒരു ജാഡയൊക്കെ…

ആഹ് എനിക്ക് ഇത്തിരി ജാഡ കൂടുതലാ എന്തേ,,, നിനക്ക് ബുദ്ധിമുട്ടായോ.

ദേ പെണ്ണേ ഒരൊറ്റ കീറുവച്ചു തരും ഞാൻ. കൂട്ടുകാരി ആണെന്നും നോക്കില്ല കേട്ടോ.

നിനക്ക് ഇഷ്ടമുള്ളതൊക്കെ ഞാൻ കുക്ക് ചെയ്തു തരും, പക്ഷേ നിന്റെ ഇച്ചായന്  വേണ്ടി വേറെ ആളെ നോക്കിക്കോ.
പൗർണമി പറഞ്ഞതും കാത്തു പൊട്ടിച്ചിരിച്ചു.

ഓ അതായിരുന്നോ കാര്യം,ഞാനോർത്തു നിനക്ക് ഇത്ര പെട്ടെന്ന് എന്തുപറ്റി, ഇതുവരെ സ്നേഹത്തോടെ എന്നോട് സംസാരിച്ചുകൊണ്ടിരുന്ന  എന്റെ പൗർണമി അല്ലേ ഇതെന്നു പോലും ഞാൻ ഒരു നിമിഷത്തേക്ക് ഓർത്തു പോയി.

എന്റെ ഇച്ചായന് ഇത്തിരി കഞ്ഞി വെച്ചു കൊടുക്കാൻ പറഞ്ഞതാണോടി നിനക്ക് ഇത്രയ്ക്ക് ദേഷ്യം വന്നത്,സാരമില്ല, ഞാന് എന്റെ ആൻലിയക്കൊച്ചിനോട് പറഞ്ഞോളാം ഇതൊക്കെ ഉണ്ടാക്കാൻ പഠിക്കാൻ കേട്ടോ..

പൗർണമിയെ ഒന്ന് അടിമുടി നോക്കി പറഞ്ഞശേഷം കാത്തു തന്റെ പ്ലേറ്റും എടുത്ത് അടുക്കളയിലേക്ക് പോയി.

പിന്നീട് ഒരക്ഷരം പോലും ഉരിയാടാതെ പാത്രത്തിലേക്ക് കണ്ണുനട്ട് പൗർണമി വേഗം കഴിച്ചു തീർത്തു

ഇങ്ങനെയൊക്കെ ആയാലും അകലെയൊരുവൻ തന്റെ പ്രണയനിയെയും സ്വപ്നം കണ്ടുകൊണ്ട് കിടക്കുകയായിരുന്നു.

എന്നാണോ ഇനി എന്റെ കൊച്ചിനെയും കെട്ടിപിടിച്ചു ഇച്ചായനൊന്നു കിടന്നുറങ്ങുന്നത്.

ശീതീകരിച്ച ആ വിശാലമായ മുറിയിലെ തൂവെള്ള നിറമുള്ള വിരി വിരിച്ച കിടക്കയിൽ അവൻ കമഴ്ന്നു കിടക്കുകയാണ്.തലയിണയിൽ മുഖമമർത്തിക്കൊണ്ട്.

പൗമി….. നീ ഇച്ചായന്റെയാടി…ഇച്ചായന്റെ മാത്രം……

അവൻ മെല്ലെ മന്ത്രിച്ചു……തുടരും………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Related Articles

Back to top button
error: Content is protected !!