അപരിചിത : ഭാഗം 12

എഴുത്തുകാരി: മിത്ര വിന്ദ

നിങ്ങൾ ഒരു ഫെഡറൽ ബാങ്ക് ഉപഭോക്താവ് ആണോ...? നിങ്ങൾക്ക് ലഭിക്കും ബാങ്കിൽ പോകാതെ പേർസണൽ ലോൺ...! >>> ഇവിടെ ക്ലിക്ക് ചെയ്യുക

ഞാൻ താലി കെട്ടിയെന്നോ, കുട്ടി എന്താണ് നീ പറയുന്നത്… ശ്രീഹരി അവളുടെ അടുത്തേക്ക് വന്നു.

എടാ…. ഒരക്ഷരം മിണ്ടരുത് നീ.
ഗിരിജാദേവി കലിപൂണ്ടു നിൽക്കുക ആണ്..

അമ്മേ…. അമ്മ എന്ത് അറിഞ്ഞിട്ടാണ്…പാവം ശ്രീഹരി ഇപ്പോൾ കരയുന്നത് പോലെ ആയി.

അങ്ങോട്ട് മാറി നിൽക്കെടാ. ഗിരിജ അവനെ പിന്നോട്ട് തള്ളി മാറ്റി.

എടി….

അവർ പിന്നെയും മേഘ്‌ന യുടെ മുൻപിൽ എത്തി.

നീയും ഇവനും കൂടി ഒരുമിച്ചു പഠിച്ച കോളേജിന്റെ പേര് എന്താണ്..

ശ്രീഹരി മുൻകൂട്ടി പറഞ്ഞത്കൊണ്ട് അവൾ അത് തെറ്റാതെ പറഞ്ഞു

കണ്ടോ…. കണ്ടോ… അമ്മേ… ഞാൻ പറഞ്ഞില്ലേ, ഞങ്ങൾ തമ്മിൽ യാതൊരു ബന്ധവും ഇല്ല… ശ്രീഹരി ഒച്ച വെച്ചു.

ശ്രീഹരി…. നീ ഇവിടെ വന്നു ഇരിക്ക്..
പ്രതാപൻ ആയിരുന്നു അത്

അച്ഛാ… ശ്രീഹരി അയാളുടെ അടുത്തേക്ക് വന്നു.

നീ ഒരക്ഷരം മിണ്ടാതെ ഇവിടെ വന്നു ഇരിക്ക്‌. അവൻ കൂടുതൽ ഒന്നും പറയാൻ അയാൾ സമ്മതിച്ചില്ല.

നിങ്ങളുടെ ക്ലാസ്സ്‌ ടീച്ചർ ആരായിരുന്നു… ഗിരിജാദേവിയുടെ അടുത്ത ചോദ്യത്തിൽ ശ്രീഹരി ആണ് ആദ്യം ഞെട്ടിയത്.

പ്രതാപൻ അത് കണ്ടില്ലെന്നു നടിച്ചു ഇരുന്നു.

പറയെടി… ആരായിരുന്നു നിന്റെ ക്ലാസ്സ്‌ ടീച്ചർ, നിങ്ങളുടെ ഫ്രണ്ട്സ് ന്റെ പേര് പറയു, നിങ്ങൾ കോളേജിൽ നിന്നു സ്റ്റഡി ടൂർ പോയത് എവിടെ ആണ്, നിങ്ങളുടെ ക്ലാസ്സിലെ ടോപ് മാർക്ക്‌ നേടിയ സ്റ്റുഡന്റ് ആരായിരുന്നു… ഇങ്ങനെ ഒരുപാടു ഒരുപാടു ചോദ്യങ്ങൾ ഗിരിജ അവളോട് ചോദിച്ചു. എല്ലാം അച്ഛന്റെ ബുദ്ധി ആണെന്ന് ശ്രീഹരിക്ക് മനസിലായി.

മേഘ്‌ന തല കുമ്പിട്ട് നിൽക്കുക ആണ്.
ഗിരിജ ഒന്നുകൂടി ചോദ്യം ഓരോന്നായി ആവർത്തിച്ചപ്പോൾ അവൾ അറിയില്ലെന്ന് പറഞ്ഞു.

ഇന്ന് നിന്റെ അമ്മ വരുമോ നിന്നെ കൊണ്ടുപോകാനായി.. ഗിരിജ അടുത്ത ചോദ്യം ചോദിച്ചു.

അവൾ നിസ്സഹായായി, ശ്രീഹരിയെ നോക്കി.

ശ്രീഹരി കളവ് പറഞ്ഞത് ആണെന് അവർക്ക് അറിയാമായിരുന്നു.

ഏട്ടാ,,, അമ്മേ…. കേട്ടില്ലേ എല്ലാം..
ഗിരിജ വിറച്ചു.

എല്ലാം കളവാണ്…. നീയും ഇവളും ചേർന്ന് നടത്തിയ നാടകം അല്ലേ, അല്ലേടാ.. അവർ ശ്രീഹരിക്ക് മുൻപിൽ വന്നു.

അമ്മേ… എന്തൊക്കെ ആണ് അമ്മ വിളിച്ചു കൂവുന്നത്… ശ്രീഹരിക്ക് ക്ഷമ നശിച്ചു.

അവൻ അമ്മയുടെ മുൻപിൽ വന്നു നിന്നു.

ശ്രീഹരിയുടെ കരണം പൊട്ടുന്ന രീതിയിൽ ഒറ്റ അടി ആയിരുന്നു ഗിരിജ.

ആരും അത് പ്രതീക്ഷിച്ചില്ല.

എല്ലാവരും ചാടി എഴുനേറ്റു.

അമ്മേ…. ആര്യ അമ്മയുടെ അരികിലേക്ക് ഓടി വന്നു.

എന്താ ഈ കാണിക്കുന്നത്..

അവൾ അമ്മയെ പിടിച്ചു

മകളുടെ കൈ വിടുവിച്ചു കൊണ്ട് അവർ വേഗം ആര്യയുടെ മുറിയിലേക്ക് പോയി.

മേഘ്‌ന പാക്ക് ചെയ്തു വെച്ച ബാഗും എടുത്തുകൊണ്ടു അവർ ശരവേഗം വന്നു.

അത് അവർ ശ്രീഹരിയുടെ റൂമിലേക്ക് കൊണ്ടുപോയി വെച്ചു.

ഇനി ഇവളുടെ കെട്ടും ഭാണ്ഡവും ഒക്കെ ഇവളുടെ ഭർത്താവിന്റെ മുറിയിൽ ഇരിക്കട്ടെ… ഗിരിജ എല്ലാവരെയും നോക്കി പറഞ്ഞു.

ഏട്ടാ…. ജോലിക്ക് പോകാൻ സമയം ആയി…ആര്യയ്ക്ക് കോളേജിൽ പോകണ്ടേ…. ഗിരിജ അടുക്കളയിലേക്ക് പോയി.

ഓരോരുത്തരായി എഴുനേറ്റു.. അവരുടെ കാര്യങ്ങൾ നോക്കുവാന് പോയി.

ശ്രീഹരിയും മേഘ്‌നയും മാത്രം ആയി ഇപ്പോൾ അവിടെ.

മേഘ്‌ന പതിയെ പൂജ മുറിയിൽ നിന്നു പുറത്തേക്ക് വന്നു.

ശ്രീഹരിയുടെ മുഖത്ത് നോക്കുവാൻ ഉള്ള ശക്തി അവൾക്കു ഇല്ലായിരുന്നു.

ശ്രീഹരി യും അവിടെ നിന്നു പതിയെ അവന്റെ റൂമിലേക്ക് കയറി പോയി.

ഗിരിജ വന്നു നോക്കിയപ്പോൾ മേഘ്‌ന ഇപ്പോളും നിന്നിടത്തു തന്നെ നിൽക്കുക ആണ്.

എടി ..

അവർ അവളുടെ കൈയിൽ പിടിച്ചു വലിച്ചിഴച്ചു..

നീ ഇനി ഇവിടെ ആണ് കഴിയേണ്ടത്.
അവർ അവളേ ശ്രീഹരിയുടെ മുറിയിൽ കൊണ്ടുപോയി തള്ളുക ആയിരുന്നു.

ശ്രീഹരി കട്ടിലിൽ കിടക്കുകയായിരുന്നു.

പെട്ടന്ന് ആണ്… അമ്മ അങ്ങനെ ഒക്കെ കാട്ടി കൂട്ടിയത്.

ശ്രീഹരി എഴുനേറ്റു….

അവളുടെ അടുത്തേക്ക് അവൻ സാവധാനം നടന്നു ചെന്നു.

എന്നിട്ട് വാതിൽ അടച്ചു ബോൾട്ടിട്ടു.

മേഘ്‌നയെ അടിമുടി വിറക്കുവാൻ തുടങ്ങി.

അവൻ അവളുടെ മുൻപിൽ ചെന്നു നിന്നു .

എന്തിനാണ് ഇയാൾ അമ്മയോട് അങ്ങനെ കളവ് പറഞ്ഞത്.

അവൻ ശാന്തനായി അവളോട് ചോദിച്ചു.

ഞാൻ… എനിക്ക്… ഞാൻ… എന്നോട് ക്ഷമിക്കണം… അവൾ പറഞ്ഞൊപ്പിച്ചു.

ക്ഷമിക്കാം…. പക്ഷെ… താൻ കാര്യം പറയുക…. അവൻ അവളെ നോക്കി.

അത്…. എന്റെ ഹസ്ബൻഡ് നു വരുവാൻ സാധിച്ചില്ല… ആൾക്ക് കുറച്ചു ദിവസം കൂടി താമസം ഉണ്ട്. അതുകൊണ്ട്…. എനിക്ക് പോകുവാൻ വേറെ സ്ഥലം ഇല്ല…. എനിക്ക്… എനിക്ക്… വേറെ നിവർത്തി ഇല്ലാഞ്ഞത് കൊണ്ട് ആണ്… അവൾ കരഞ്ഞു. ……തുടരും

മുന്നത്തെ പാർട്ടുകൾ  വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Exit mobile version