രചന: മിത്ര വിന്ദ
നിങ്ങൾ ഒരു ഫെഡറൽ ബാങ്ക് ഉപഭോക്താവ് ആണോ...? നിങ്ങൾക്ക് ലഭിക്കും ബാങ്കിൽ പോകാതെ പേർസണൽ ലോൺ...! >>> ഇവിടെ ക്ലിക്ക് ചെയ്യുക
ഇച്ചായാ.. ഇതെന്താ ഈ കാണിക്കുന്നേ.. വിട്ടേ അങ്ങട്.. എന്നെ താഴെ നിറുത്തുന്നുണ്ടോ..
ഇപ്പൊ വിട്ടാലെ, നീ നടുവും തല്ലി താഴെ കിടക്കും…
വിടാനല്ലേ പറഞ്ഞത്… പ്ലീസ്.. ഇച്ചായ കഷ്ടം ഉണ്ട്.
അവന്റെ തോളിൽ ശക്തിയായി അടിച്ചു കൊണ്ട് പൗർണമി താഴേക്ക് ഊർന്നിറങ്ങി.
മെയ്യും മാറും അവനിൽ അമർന്നപ്പോൾ ഇരുവരിലും സമ്മിശ്ര വികാരങ്ങൾ ഉടലെടുത്തു.
നിലത്തേയ്ക്ക് ഊർന്നു നിന്നവൾക്കു അലോഷിയുടെ മുഖത്തേക്ക് നോക്കാൻ വല്ലാത്തൊരു ജാള്യത പോലെ..
അവൻ അപ്പോളേക്കും ആ താടിതുമ്പ് പിടിച്ചു മേൽപ്പോട്ട് ഉയർത്തിയിരുന്നു.
ഈ കവിളത്തു ഞാനൊരു ഉമ്മ തന്നോട്ടെ പൗമിക്കൊച്ചേ….
അലോഷിയുടെ ചോദ്യം കേട്ടതും പൗർണമി ഒരു ഞെട്ടലോടെ മുഖം ഉയർത്തി.
അത്രയ്ക്ക് ഇഷ്ട്ടമാ… ഒരുപാട് ഒരുപാട് ഇഷ്ടം.. അതുകൊണ്ടല്ലേടാ… പ്ലീസ്.
അവൻ കെഞ്ചി.
എന്റെ പെണ്ണല്ലേ നീയ്..പിന്നെന്താ.. അതും ജസ്റ്റ് ഒരു ഉമ്മ അല്ലെ ചോദിച്ചുച്ചോള്ളൂ ഈ കവിളത്തു.. അത് മാത്രം ഒന്നു സമ്മതിയ്ക്ക്…
അലോഷി വീണ്ടും പറയുകയാണ്.
പൗർണമി ഒന്നും മിണ്ടാതെ നിൽക്കുകയായിരുന്നു.
വേറൊന്നു വേണ്ട… ആകെ കൂടി ഈയൊരു മുത്തം മാത്രം മതി… ഇച്ചായന്റെ പൊന്നല്ലേടി നീയ്… പ്ലീസ്..
അലോഷിയുടെ മുഖം താഴ്ന്നു വന്നതും പൗർണമിയുടെ നെഞ്ചിടിപ്പ്നു വേഗമേറി.
അവൾ അനങ്ങാതെ നിന്നപ്പോൾ അവനും തോന്നി സമ്മതം ആയിരിക്കുമെന്ന്.
അവന്റെ നാസികയുടെ അഗ്രം അവളുടെ കവിളിലൊന്നു കളം വരച്ചപ്പോൾ തന്റെ പെണ്ണിൽ നിന്നുതീർന്നു വരുന്ന നിശ്വാസം പോലും അലോഷിയ്ക്ക് വ്യക്തമായി കേൾക്കാമായിരിന്നു.
പൗമിക്കൊച്ചേ… ഇച്ചായനൊരു ഉമ്മ തരുവാ കേട്ടോടാ….
പൗർണമിയുടെ മുഖം കൈക്കുമ്പിളിൽ എടുത്തുകൊണ്ട് അലോഷി ആ മിഴികളിൽ നോക്കി പ്രണയാതുരമായി പറഞ്ഞപ്പോൾ അവൾ മുഖം തിരിച്ചു.
ഇവിടെ നോക്കെന്റെ പെണ്ണെ….
അലോഷി വീണ്ടും വീണ്ടും അവളോട് അവനെ ഒന്നു നോക്കുവാൻ ആവശ്യപ്പെട്ടു.
പക്ഷെ പൗർണമി നോക്കിയില്ല.
നിന്റിച്ചായനല്ലേടി കൊച്ചേ.. പിന്നെന്താ ഒരു നാണം.
അവളുടെ കാതോരം മെല്ലെയവൻ പറഞ്ഞപ്പോൾ പൗർണമിയ്ക്ക് ശ്വാസം നിന്നുപോകുന്ന അവസ്ഥയായ്.
നീ എന്റെ മുഖത്തേക്ക് നോക്കാതെ ഞാൻ ഉമ്മ തരില്ല.. ഉറപ്പ്…
ഒടുവിൽ പൗമി തോൽവി സമ്മതിച്ചുകൊണ്ട് ആ മിഴികൾ അവന്റെ നേർക്കുയർത്തി..
അരികത്തായി അവന്റെ സാമിപ്യം
അവളാകെ തരളിതയായി തുടങ്ങിയിരുന്നു.
അവന്റെ മീശത്തുമ്പ് പൗർണമി കവിളിനെ ഇക്കിളികൂട്ടിയായിരുന്നു.
എന്റെ പ്രാണനാടി നീയ്…
ആഞ്ഞൊരു മുത്തം കൊടുത്തുകൊണ്ട് അലോഷി വീണ്ടും പറഞ്ഞപ്പോൾ അവളുടെ ഇരു കരങ്ങളും അവനെയും പുണർന്നു കഴിഞ്ഞിരുന്നു.
ഓർക്കാപ്പുറത്തുള്ള പെണ്ണിന്റെ പ്രവർത്തിയിൽ അലോഷി ഒരു നിമിഷത്തെയ്ക്ക് ഞെട്ടി വിറച്ചു.
ഐ ലവ് യു ഇച്ചായാ…… ഐ ലവ് യു..
പറഞ്ഞു കൊണ്ട് അവൾ അവനിലേക്ക് ഒന്നുടെ അടുത്തു. അവനെ വരിഞ്ഞു മുറുക്കിക്കൊണ്ട് ഒന്നു ഉയർന്നു പൊങ്ങി അവന്റെ കവിളിലും അതെ പോലെ തിരിച്ചു ഒരു മുത്തം കൊടുത്തു..
എനിയ്ക്ക് ഇഷ്ട്ടമാ.. ഒരുപാട് ഒരുപാട് ഇഷ്ട്ടം.. പക്ഷെ എന്റെ അച്ഛൻ… അച്ഛൻ ഇത് സമ്മതിച്ചു തരുമോ എന്നൊന്നും എനിക്ക് അറിഞ്ഞൂടാ. അച്ഛന്റെ തീരുമാനങ്ങൾക്ക് ഞാൻ ഇതേ വരേയ്ക്കും എതിര് നിന്നിട്ടില്ല.. അതുകൊണ്ട് എനിക്ക് പേടിയാ ഇച്ചായാ.. സത്യമായിട്ടും പേടിയാ…
അച്ഛൻ സമ്മതിച്ചില്ലെങ്കിൽ നീ എന്നെ വിട്ട് പോകുമോ പൗമി.
അലോഷി ചോദിക്കുന്ന കേട്ടപ്പോൾ പൗർണമി വിഷമത്തോടെ അവനെ നോക്കി.
പറയു… അങ്ങനെ എന്നെ വിട്ട് പോകുമോ നീയ്…
എനിയ്ക്ക് അതൊന്നും അറിയില്ല.
അങ്ങനെ ഒരു സുപ്രഭാതത്തിൽ എന്നെ തള്ളിക്കളഞ്ഞിട്ട് പോകുവാൻ ആണോ ഇഷ്ടം ഇപ്പോൾ തുറന്നു പറഞ്ഞത്.
ഇച്ചായൻ ദയവുചെയ്ത് ഇങ്ങനെയൊന്നും എന്നോട് ചോദിക്കരുത്. അത് കേൾക്കാൻ പോലും ഉള്ള മനക്കരുത്ത് എനിക്കില്ല..
നമ്മൾ രണ്ടാളും പരസ്പരം പ്രണയിക്കുകയാണെങ്കിൽ, അത് നമ്മുടെ വിവാഹത്തിൽ മാത്രമേ കലാശിക്കുകയുള്ളൂ. അതും എത്രയും പെട്ടെന്ന് തന്നെ. അച്ഛനോട് കാര്യങ്ങളൊക്കെ തുറന്നു പറയാൻ നമ്മുടെ പപ്പയും മമ്മിയും കൂടി പൊയ്ക്കോളും. നീ ഇപ്പോൾ തൽക്കാലം അതൊന്നുമോർത്ത് ടെൻഷൻ അടിക്കേണ്ട.. പൊന്നുതമ്പുരാൻ നിന്നെ സൃഷ്ടിച്ചത് എനിക്കു വേണ്ടിയാടി കൊച്ചേ..
അവളുടെ കവിളിൽ ഒന്നു തലോടിക്കൊണ്ട് അലോഷി പിന്നെയും പറഞ്ഞു.
എന്തോ.. പൗർണമിയ്ക്ക് അത് കേട്ടപ്പോൾ സങ്കടം വന്നു..
അവളുടെ മിഴികൾ നിറഞ്ഞു.
അറിയില്ല… അതൊന്നും എനിയ്ക്ക് അറിയില്ല.. നെഗറ്റീവ് ആയിട്ടൊന്നും ചിന്തിക്കാൻ കൂടി എനിയ്ക്ക് കഴിയില്ല..
വിതുമ്പിക്കൊണ്ട് പറയുകയാണ് പൗമി…
പപ്പാ പറഞ്ഞിട്ട് സമ്മതിച്ചില്ലെങ്കിൽ ഞാൻ നേരിട്ട് പോയി അച്ഛനെ കണ്ടു സംസാരിക്കും.. എന്റെ പൗർണമി അല്ലാതെ മറ്റൊരു പെണ്ണ് ഈ ജീവിതത്തിൽ വരില്ല.. ഉറപ്പാ….. അലോഷിയുടെ ഇടനെഞ്ചിലെ ചുടുനിശ്വാസം… അതൊരുവൾക്ക് മാത്രമേ ഞാൻ പകുത്തു നൽകൂ… അതെന്റെ പൗർണമി കൊച്ചിന് വേണ്ടി മാത്രമാടി.
മറ്റൊരുത്തി ഇങ്ങോട്ട് വരുന്ന ഒരു നിമിഷമുണ്ടെങ്കിൽ അന്നീ അലോഷി ഇല്ലാതെയാവും..
പെട്ടന്ന് പൗർണമി അവന്റെ വായ പൊത്തി.
വേണ്ടാത്ത വർത്തമാനമൊന്നും പറയല്ലേ….
അല്ലടി പെണ്ണെ… സത്യമായിട്ടുമാണ് ഞാൻ പറയുന്നത്..
ഈശ്വരൻ നമ്മളെ ഒന്നിപ്പിയ്ക്കും ഇച്ചായാ… അച്ഛൻ സമ്മതിക്കുമായിരിക്കും.. അങ്ങനെ പ്രത്യാശിയ്ക്കാൻ ആണെനിക്ക് ഇഷ്ട്ടം.
അവൾ ഒന്നുകൂടി അവനെ പുണർന്നു കൊണ്ട് പറഞ്ഞപ്പോൾ
ആകെ ആ മുറിയിൽ ഇരു നിശ്വാസങ്ങളുടെയും അലയടികൾ മാത്രമായി ശേഷിച്ചിരുന്നു അപ്പോളേയ്ക്കും..തുടരും………