പൗർണമി തിങ്കൾ: ഭാഗം 82
രചന: മിത്ര വിന്ദ
ബാബുരാജിന്റെ വീട്ടിൽ നിന്നും ഒരുപാട് സങ്കടത്തോടെ ആയിരുന്നു പോള് ഇറങ്ങിയത്.
തന്റെ മകനെ വിവാഹം കഴിക്കുവാൻ യാതൊരു കാരണവശാലും ബാബുരാജും ഭാര്യയും പൗർണമിയേ ക്കൊണ്ട് സമ്മതിക്കില്ലെന്നുള്ളത് ഏറെക്കുറെ പോളിന് തീർച്ചയായി
ഇനിയിപ്പോ എന്താണ് ഒരു വഴി, അയാൾക്ക് സത്യം പറഞ്ഞാൽ ഒരു എത്തും പിടിയും കിട്ടാത്ത അവസ്ഥയായിരുന്നു..
അശോകുമായിട്ടുള്ള വിവാഹത്തിന് ആയിരുന്നു അവർക്ക് രണ്ടാൾക്കും താൽപര്യം.
അത് അവരുടെ വാക്കുകളിൽ നിന്നും വ്യക്തമായി.
ഉച്ചയോടു കൂടിയാണ് പോൾ പൗർണമിയുടെ വീട്ടിൽ നിന്നും ഇറങ്ങിയത്. അതുവരേക്കും അയാൾ മാക്സിമം ശ്രമിച്ചു നോക്കി,ഒരുപാട് കാര്യങ്ങൾ സംസാരിച്ചു എങ്ങനെയെങ്കിലും പൗർണമിയെ തന്റെ മകനെ കൊണ്ട് വിവാഹം ചെയ്യിപ്പിക്കുവാൻ.
പക്ഷെ…
നിരാശയോടെ അയാൾ വണ്ടി മുൻപോട്ട് ഓടിച്ചു പോയി.
ഫോണിൽ അലോഷിയുടെ കുറെ മെസ്സേജസ് വന്നു കിടപ്പുണ്ട്..
അയാൾക്കു അറിയാം, താൻ പോയിട്ട് എന്തായി എന്നറിയുവാനുള്ള മകന്റെ ആകാംക്ഷയാണന്ന്.
ശോ…. അലോഷിയോട് ഇനിയെന്തു പറയും,പാവം.. അവൻ ഏറെ പ്രതീക്ഷയിൽ ആയിരുന്നു, താനും അങ്ങനെ തന്നെ. എന്തെങ്കിലുമൊക്കെ പറഞ്ഞ് അവരെക്കൊണ്ട് ഈ വിവാഹത്തിന് സമ്മതിപ്പിക്കാം എന്നാണ് കരുതിയത്, പക്ഷേ എല്ലാം വെറുതെ ആയല്ലോ..
അയാൾക്ക് നിരാശ തോന്നി.
പെട്ടെന്നായിരുന്നു പോളിന്റെ ഫോൺ റിങ് ചെയ്തത്.
നോക്കിയപ്പോൾ അലോഷി ആണ്.
മോനേ…
പപ്പാ എവിടെയാണിപ്പോൾ. പൗർണമിയുടെ വീട്ടിൽ നിന്നും ഇറങ്ങിയോ
ഹമ്…. ഞാൻ ഇറങ്ങിയിട്ട് പത്തുമിനിറ്റ് ആയതേയുള്ളൂ മോനെ.
മ്മ്. എന്തായി പപ്പാ പോയ കാര്യങ്ങൾ..
ഒഹ്… പെട്ടെന്ന് കേട്ടതു കൊണ്ടാണോ എന്നറിയില്ലടാ, അവർക്കൊക്കെ സമ്മത കുറവാണ്. തന്നെയുമല്ല മറ്റൊരാലോചന കൂടി ആ കൊച്ചിന് വന്ന സ്ഥിതിക്ക്, അവരങ്ങോട്ട് അടുക്കാത്ത ലക്ഷണമാണ്.
അയാൾ പറയുന്നത് കേട്ട് അലോഷി ഒന്നും മിണ്ടാതെ മറു പുറത്തിരുന്നു.
എടാ…. മോനെ.
അവനെ സങ്കടമായി എന്നുള്ളത് പോളിന് വ്യക്തമായി.
ഹ്മ്…..
പോട്ടെ സാരമില്ലന്നേ.. എന്തേലും വഴി ഉണ്ടാക്കാം.
വീട്ടുകാർക്ക് സമ്മതമില്ലെങ്കില് പിന്നെ നമ്മൾ എന്ത് ചെയ്യും പപ്പാ.
അതിനെക്കുറിച്ചുള്ളത് നീയും പൗർണമിയും കൂടി ആലോചിച്ചു ചെയ്യു. പ്രായപൂർത്തിയായ രണ്ട് ചെറുപ്പക്കാരാണ് നിങ്ങൾ. ഇന്റർ കാസ്റ്റ് മാരേജ് എന്ന് പറയുമ്പോൾ, സ്വതവേ പെൺകുട്ടിയുടെ വീട്ടുകാർ പിന്നിലേക്ക് വലിയും. അതെല്ലായിടത്തും നാട്ടുനടപ്പ് അങ്ങനെയാണ്.
പപ്പാ
.. വീട്ടുകാര് സമ്മതിച്ചില്ലെങ്കിൽ പൗർണമി ഈ ബന്ധത്തിന് തയ്യാറാകുമെന്ന് എനിക്ക് തോന്നുന്നില്ല കെട്ടോ.
നീ അവളുമായിട്ട് സംസാരിക്കു. എന്നിട്ട് പൗർണമിയുടെ തീരുമാനം എന്താണെന്ന് ഒന്ന് കേൾക്ക്. എന്നിട്ട് ആവാം ബാക്കി..അല്ലാണ്ട് ഇങ്ങനെ ടെൻഷൻ അടിക്കാതെ കൊച്ചേ.
മകനെ ആശ്വസിപ്പിച്ച ശേഷം പോൾ ഫോൺ കട്ട് ചെയ്തത്.
ഈ സമയത്ത് അലോഷി പുറത്തേക്ക് വന്നായിരുന്നു പപ്പയോട് സംസാരിച്ചതൊക്കെ.. പൗർണമി ആണെങ്കിൽ ഓഫീസിനുള്ളിലും ആയിരുന്നു.
എങ്ങനെയെങ്കിലും പപ്പ പൗർണമിയുടെ അച്ഛനെയും അമ്മയെയും കൊണ്ട് തങ്ങളുടെ വിവാഹത്തിന് സമ്മതിപ്പിക്കും എന്നാണ് അലോഷി സത്യത്തിൽ കരുതിയത്.
പക്ഷെ അവർ അടുക്കുന്ന യാതൊരു ലക്ഷണവും ഇല്ലായിരിക്കും. അതാവും പപ്പ നിരാശയോടെ അവിടെനിന്ന് ഇറങ്ങിയത്..
ആകെ മൂടപ്പെട്ട മനസ്സുമായി അലോഷി കയറി വരുന്നത് കണ്ടപ്പോൾ പൗർണമിയ്ക്കും നെഞ്ചിടിപ്പിന് വേഗത ഏറി .
ഇച്ചായാ… എന്നാ പറ്റിയെ. പപ്പയേ വിളിച്ചോ..
അവൾ ചോദിച്ചു.
ഹ്മ്…..
നടന്ന കാര്യങ്ങളൊക്കെ അലോഷി അവളെ പറഞ്ഞു കേൾപ്പിച്ചു.
അപ്പോൾ അച്ഛൻ സമ്മതിക്കില്ലേ ഇച്ചായ….
ഇത്തിരി പാടാണ് കൊച്ചേ…. നിലവിൽ ഒരു വിവാഹാലോചന വന്നിട്ടില്ലേ. അതിലേക്കാണ് അവരുടെ ശ്രദ്ധ മുഴുവനും. അതെങ്ങനെയെങ്കിലും നടത്തണമെന്ന് പറഞ്ഞാണ് നിന്റെ അച്ഛനും അമ്മയും ഇപ്പൊളു..
പപ്പാ പോയിരുന്നുല്ലേ…
ഹ്മ്… പോയെന്നെ… എന്നിട്ട് അവരോട് സംസാരിച്ചു. പക്ഷെ യാതൊരു കാരണവശാലും നമ്മളുടെ വിവാഹം നടത്തി തരുവാൻ നിന്റെ വീട്ടുകാർ ഒരുക്കമല്ല.
ഇനിയിപ്പോ എന്ത് ചെയ്യും നമ്മള്.?
പൗർണമി അലോഷ്യയുടെ മുഖത്തേക്ക് നോക്കി.
നീ പറഞൊ… കാരണം വീട്ടുകാരാരും നിന്റെ കൂടെ കാണില്ലന്നുള്ളത് 100% വ്യക്തമായി,, അവരെ വെറുപ്പിച്ചു കൊണ്ട് ഒരിക്കലും ഈ വിവാഹത്തിന് സമ്മതിക്കില്ലെന്ന് നീ എന്നോട് പലപ്പോഴും പറഞ്ഞിട്ടുണ്ട്, ആലോചിച്ച് ഒരു തീരുമാനം എടുക്കേണ്ടത് നീയാണ് പൗമി.. എന്റെ കണ്ണടയും വരെയും എന്റെ കൂടെ നീ കാണണമെന്നാണ് എനിക്ക് ആഗ്രഹം, ഇനി വീട്ടുകാരെ എതിർത്തുകൊണ്ട് ഈ വിവാഹത്തിന് സമ്മതിക്കുവാൻ നിനക്ക് ബുദ്ധിമുട്ടുണ്ടെങ്കിൽ, നീ പിൻമാറിക്കോളു, എന്നതായാലും നമ്മളുടെ ഇഷ്ടം അറിഞ്ഞ സ്ഥിതിക്ക് നിന്റെ അച്ഛനും അമ്മയും വൈകാതെ ഇവിടേക്ക് വരും. അത് 100% ഉറപ്പാണ്…
അവൻ പറയുന്നതൊക്കെ കേട്ടുകൊണ്ട് ആലോചനയോടുകൂടി ഇരിക്കുവാനെ പാവം പൗർണമിക്ക് അപ്പോൾ കഴിഞ്ഞുള്ളൂ..
തികട്ടി വന്ന സങ്കടത്തെ ഉള്ളിൽ ഒതുക്കിക്കൊണ്ട് അവൾ ദയനീയമായി അലോഷിയെ നോക്കി..
ജനിപ്പിച്ച മാതാപിതാക്കൾ ആണല്ലോടി കൊച്ചേ നമ്മുടെയൊക്കെ കൺകണ്ട ദൈവങ്ങൾ, അവരുടെ കണ്ണീർ വീഴ്ത്തുവാൻ നിനക്ക് ആവില്ലെന്ന് എനിക്കറിയാം.
നീ വിഷമിക്കുവൊന്നും വേണ്ട. ഇച്ചായൻ നിന്നെ ഒരുപാട് നിർബന്ധിക്കില്ല കേട്ടോ..
പൗർണമിയുടെ കവിളിൽ ഒന്ന് തട്ടിയിട്ട് അലോഷി വെളിയിലേക്ക് ഇറങ്ങിപ്പോയി.
അവൻ പോകുന്നതും നോക്കി നിറമിഴികളോടെ അവളെങ്ങനെ ഇരുന്നു…തുടരും………