Sports

ഈ സഞ്ജു ഇത് എന്ത് ഭാവിച്ചിട്ടാ…; ടീമിൽ ഉണ്ടാകുമെന്ന് ഉറപ്പിച്ച് അദ്ദേഹം ചെയ്ത് കൂട്ടുന്നത് കണ്ടോ…?

ഇന്ത്യ - ഇംഗ്ലണ്ട് പരമ്പരക്ക് മുന്നോടിയായുള്ള പരിശീലനം ആരംഭിച്ചു

താന്‍ ടീമിലുണ്ടാകുമോയെന്ന കാര്യത്തില്‍ ആരാധകര്‍ക്കും ടീം മാനേജ്‌മെന്റിനും എന്തിന് സാക്ഷാല്‍ സെലക്ടര്‍മാര്‍ക്ക് പോലും ഉറപ്പുപറയാന്‍ സാധിച്ചിട്ടില്ലെങ്കിലും അതിലുണ്ടാകുമെന്ന ഉറച്ച പ്രതീക്ഷയിലാണ് താരം. അങ്ങനെ വിശ്വസിക്കാന്‍ മാത്രമുള്ള അനുകൂല ഘടകങ്ങളൊന്നും മലയാളി താരം സഞ്ജു സാംസണിനില്ലെങ്കിലും ആ രീതിയിലാണ് അദ്ദേഹത്തിന്റെ പെരുമാറ്റവും പ്രകടനങ്ങളും.

practice
സഞ്ജുവിന്ർറെ പരിശീലന വീഡിയോയിൽ നിന്ന്

ടൂര്‍ണമെന്റിന് മുമ്പ് ക്രിക്കറ്റ് താരങ്ങള്‍ ചെയ്യുന്ന സജീവമായ പരിശീലനങ്ങളില്‍ മുഴുകിയിരിക്കുകയാണ് അദ്ദേഹമിപ്പോള്‍. ഇംഗ്ലണ്ടുമായുള്ള പരമ്പരക്കും ചാമ്പ്യന്‍സ് ട്രോഫിക്കുമുള്ള ടീമിന് വേണ്ടിയുള്ള ചര്‍ച്ചകള്‍ സജീവമായി നടന്നുകൊണ്ടിരിക്കെ തന്റെ കഠിന പ്രയത്‌നത്തിന്റെ ചിത്രം പുറത്തുവിട്ടിരിക്കുകയാണ് താരം.

എന്നാല്‍, ദക്ഷിണാഫ്രിക്കക്കെതിരായ പരമ്പരക്ക് ശേഷം നടന്ന ദേശീയ ക്രിക്കറ്റ് ടൂര്‍ണമെന്റായ മുഷ്താഖ് അലി ട്രോഫിയില്‍ ഭേദപ്പെട്ട പ്രകടനം കാഴ്ചവെക്കാന്‍ മാത്രമാണ് സാധിച്ചത്. ഫോം തുടരാന്‍ സാധിക്കാത്ത താരമാണെന്ന ദോഷപ്പേരും സഞ്ജു സമ്പാദിച്ചിട്ടുണ്ട്. ഈ അവസരത്തില്‍ ഇത്രയും കഠിന പ്രയത്‌നം ഇതെന്തിന് വേണ്ടിയാണെന്നാണ് താരം ചോദിക്കുന്നത്.

ഈ മാസം 22നാണ് ഇംഗ്ലണ്ടുമായുള്ള അഞ്ചു ടി20കളുടെ പരമ്പര ആരംഭിക്കുന്നത്. മൂന്നു മല്‍സരങ്ങളുള്‍പ്പെട്ട ഏകദിന പരമ്പര അടുത്ത മാസമാദ്യവും തുടങ്ങും. ഐസിസി ചാംപ്യന്‍സ് ട്രോഫിക്കുള്ള ഇന്ത്യയുടെ അവസാനത്തെ തയ്യാറെടുപ്പ് കൂടിയായിരിക്കും ഇത്.

സഞ്ജുവിന്റെ ഒരു തയ്യാറെടുപ്പ് വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. ടി20 പരമ്പരയില്‍ ഉറപ്പായും അദ്ദേഹം ടീമിലുണ്ടാവുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. എന്നാല്‍ ഏകദിന പരമ്പരയിലും ചാംപ്യന്‍സ് ട്രോഫിയിലും ഇടം കിട്ടുമോയെന്നത് ഇപ്പോഴും സംശയത്തില്‍ തന്നെയാണ്. എങ്കിലും സഞ്ജു തന്റെ തയ്യാറെടുപ്പില്‍ യാതൊരു കുവറും വരുത്തിയിട്ടില്ല.

Related Articles

Back to top button
error: Content is protected !!