പ്രണയ നിലാവ്: ഭാഗം 1
എഴുത്തുകാരി: മിത്ര വിന്ദ
ശിവശങ്കറിന്റെ ജീവിതത്തിൽ ഒരൊറ്റ പെണ്ണേ ഒള്ളു. അത് കളരിക്കൽ വീട്ടിലെ അനുപമയാണ്. അല്ലാതെ അമ്മയുടെ ഇഷ്ട്ടപ്രകാരം വൃന്ദയേ വിവാഹം കഴിക്കാൻ വേറെ ആളെ നോക്കിക്കോ.അഷ്ടിക്ക് വക ഇല്ലാത്ത ആ മാഷിന്റെ മോളെ എനിക്ക് എങ്ങും വേണ്ട..
ചവിട്ടി തുള്ളിക്കൊണ്ട് ഇറങ്ങിപോകുകയാണ് ശിവ
അത് കണ്ടതും അമ്മുകുട്ടിയമ്മക്ക് ദേഷ്യവും സങ്കടവും ഒരുപോലെ വന്നു.
നടക്കില്ല ശിവ , കുറിപ്പിച്ച മുഹൂർത്തത്തിൽ നിന്റെ വിവാഹം ബ്രഹ്മമംഗലത്തുതറവാട്ടിലെ കുടുംബ ക്ഷേത്രത്തിൽ വെച്ച് തന്നെ നടക്കും. ഉറപ്പ്… അല്ലാതെ എവിടെയോ കിടന്ന കണ്ട….. വേണ്ട, എന്നേ കൊണ്ട് കൂടുതൽ ഒന്നും പറയിക്കണ്ട…
അവർ പറഞ്ഞു നിറുത്തിയതും മുന്നോട്ട് പോയവൻ കാറ്റു പോലെ തിരിഞ്ഞു വന്നു.
ഹമ്… എന്തേ നിറുത്തിയെ. പറഞ്ഞേ ബാക്കി കൂടി കേൾക്കട്ടെ.
നിന്നോട് സംസാരിക്കാൻ പോലും എനിക്ക് താല്പര്യം ഇല്ല. അവളുടെ പേര് പറയുമ്പോൾ എനിക്ക് അറപ്പാ. അത്രയ്ക്ക് വല്ലാത്ത കൂട്ടം. എന്തോ കൂടോത്രം ചെയ്തു നിന്നെ വെച്ചോണ്ട് ഇരിക്കുന്നെ. വൃന്ദ പാവം കുട്ടിയാ. അവൾ മതി നിനക്ക്. അത് ഞാൻ ഉറപ്പിച്ച കഴിഞ്ഞു.
അവർ മകന്റെ നേർക്ക് ശബ്ദം ഉയർത്തി..
എന്റെ അനു നല്ല കുട്ടിയ, അവളെ അമ്മ മോശക്കാരി ആക്കേണ്ട. ഇവിടെ ഈ തറവാട്ടിൽ എന്നോട് ഒപ്പം അവൾ കഴിയും. എന്റെ ഭാര്യയായിട്ട് ഇനി വൃന്ദ യുടെ നാമം അമ്മ പറഞ്ഞാൽ ഉണ്ടല്ലോ… തീർത്തു കളയും ഞാൻ അവളെ..
ഉമ്മറത്ത് കിടന്നിരുന്ന കസേര തട്ടി തെറിപ്പിച്ചു കൊണ്ട് അവൻ പുറത്തേക്ക് ഇറങ്ങി
ഡാർക്ക് ബ്ലു നിറം ഉള്ള അവന്റെ ബുള്ളറ്റിൽ കേറി.
കാതടിപ്പിക്കുന്ന ശബ്ദത്തോടെ അവൻ അത് ഓടിച്ചു പോയ്.
**
ഓഫീസിലേക്ക് വേഗത്തിൽ നടന്നു പോകുകയാണ് വൃന്ദ .
ഇത്തിരി താമസിച്ചു, കാലത്തെ ഉണർന്നപ്പോൾ അച്ഛന് വല്ലാത്ത ക്ഷീണം, എന്തായാലും അവധി എടുത്തു ഹോസ്പിറ്റലിൽ കൊണ്ടുപോകാം എന്ന് കരുതി ആയിരുന്നു. പക്ഷെ,അച്ഛൻ സമ്മതിച്ചില്ല. പോകാൻ പറഞ്ഞു മുറവിളി കൂട്ടി. ഒടുവിൽ പെട്ടന്ന് തന്നെ ജോലികൾ ഒക്കെ ചെയ്തു തീർത്തു ഇറങ്ങിയതു ആണ്. അമ്മയും അനിയത്തി ശ്രീപ്രിയയും കൂടി അമ്പലത്തിൽ പോയിട്ട് നടന്നു വരുന്നത് വഴിയോരത്തു വെച്ച് അവൾ കണ്ടു.
അവരോട് സംസാരിച്ചിട്ട് പിന്നെയും വേഗത്തിൽ അവൾ ചെമ്മൺ പാതയിലൂടെ നടന്നു.
പിന്നിൽ നിന്നും ഒരു ബുള്ളെറ്റ് വരുന്നുണ്ട്. ശബ്ദം തിരിച്ചറിഞ്ഞപ്പോൾ അമ്മുട്ടിയമ്മയുടെ മകൻ ആണെന്ന് അവൾക്ക് വ്യക്തമായി. നെഞ്ച് പട പടാന്ന് ഇടിക്കാൻ തുടങ്ങി.
ഇടത്തും വലത്തും ഒന്നും ആരും തന്നെയില്ല.
ഭഗവാനെ മഹാദേവാ, രക്ഷിക്കണേ.
അവൾ സാരിയുടെ മുന്താണീ ചുറ്റി പിടിച്ചു കൊണ്ട് നടത്തതിന്റെ വേഗത കൂട്ടി.
ബുള്ളെറ്റ് കൊണ്ട് വന്നു അവൻ അവളുടെ അരികിലേക്ക് ചേർത്ത് നിറുത്തിയതും വണ്ടി ഇടിക്കുമെന്നു കരുതി അവൾ വേച്ചു റോഡിലേക്ക് വീണു..
ബുള്ളറ്റ് ഓഫ് ചെയ്തിട്ട് ശിവ ഇറങ്ങിയപ്പോൾ അവൾ പിടഞ്ഞു എഴുന്നേറ്റ് വന്നു.
നിനക്ക് എന്നേ കെട്ടണം എന്ന് പറഞ്ഞോടി പുല്ലേ നീയ്.
അവൻ അവളുടെ കൈത്തുടയിൽ ശക്തിയിൽ പിടിച്ചു ഉലച്ചപ്പോൾ വേദന കൊണ്ട് മിഴികൾ നിറഞ്ഞു തൂവി.
പറഞ്ഞോന്നു…….
അവന്റെ ശബ്ദം അവളുടെ നേർക്ക് പതിഞ്ഞു.
ഇ.. ഇല്ല സാറെ, ഞാൻ പറഞ്ഞില്ല. അമ്മുക്കുട്ടിയമ്മയാണ് എന്റെ അച്ഛനോട്….
അവൾ വാക്കുകൾക്കായി പരതി.
മര്യാദക്ക് ഈ വിവാഹത്തിൽ നിന്നും പിന്മാറിക്കോണം, നിന്നെ പോലെ കാൽ കാശിനു ഗതി ഇല്ലാത്തവളെ അല്ല ഈ ശിവ ശങ്കർ കെട്ടാൻ പോകുന്നത്, എനിക്ക് എന്റേതായ ഇഷ്ട്ടങ്ങൾ ഉണ്ട്, അതനുസരിച്ചു മാത്രം മുന്നോട്ടു പോകുവൊള്ളൂ. വെറുതെ പകൽ കിനാവ് കണ്ടു കൊണ്ട് അച്ഛനും മോളും ഇരിക്കേണ്ട കേട്ടലോ..
അവൻ പറഞ്ഞപ്പോൾ വൃന്ദ തല കുലുക്കി.
ഓഫീസിൽ ഈ കാര്യം നീ ആരോടേലും പറഞ്ഞോ?
ഇല്ല…. പറഞ്ഞില്ല.
ഹമ്… അറിയാല്ലോ, ഞാനും അനുവും തമ്മിൽ ഉള്ള റിലേഷൻ. ഈ ശിവയുടെ ജീവിതത്തിൽ ഒരൊറ്റ പെണ്ണേ ഒള്ളു. അത് അനുവാണ്. അതിനു പകരമായി മറ്റൊരുത്തി ഒരിക്കലും ആ സ്ഥാനത്തേയ്ക്ക് വരില്ല. ഇതൊക്ക മനസിലാക്കി മുന്നോട്ട് പോയാൽ നിനക്ക് കൊള്ളാം.
അവൻ പറയുന്നത് എല്ലാം കേട്ട് കൊണ്ട് വൃന്ദ തല കുലുക്കി.
ഹമ്.. പൊയ്ക്കോ, ഇനി മേലിൽ ഈ കല്യാണ ആലോചനയുടെ കാര്യം പറഞ്ഞു നിന്റെ മുന്നിൽ വരാൻ ഇട ഉണ്ടാക്കരുത്… കേട്ടോ..
Mm…..അവൾ പിന്നെയും തല കുലുക്കി.
വണ്ടിയിലേക്ക് കയറി ശിവ വേഗത്തിൽ ഓടിച്ചു പോകുന്നത് നോക്കി വൃന്ദ പിന്നെയും വേഗത്തിൽ നടന്നു.
ഓഫീസിൽ ചെല്ലുമ്പോൾ ഇന്ന് അനുപമമാഡത്തിന്റ വഴക്ക് ഉറപ്പാണ്.
അവൾ ഓർത്തു.
**
ബ്രഹ്മമംഗലം കൺസ്ട്രക്ഷൻസ്.
ജില്ലയിലെ പ്രധാനപ്പെട്ട ഒരു കൺസ്ട്രക്ഷൻ കമ്പനിയാണിത്.
വീടുകൾ, ഫ്ലാറ്റുകൾ, വില്ലകൾ, ഒപ്പം സ്കൂൾ, കോളേജ്, ഹോസ്പിറ്റലിൽസ് എന്നിവ എല്ലാം പുതുതായി നിർമ്മിക്കുകയും, അതോടൊപ്പം, പഴയത് ഒക്കെ പുതുക്കി പണിതു കൊടുക്ക്‌കയും, അതിന്റെ ഇന്റീരിയർ വർക്സ് ഒക്കെ പൂർണമായും ചെയ്തു കൊടുത്തു എല്ലാം സെറ്റ് ചെയ്യുന്ന വളരെ വിപുലമായ ഒരു കമ്പനി.
ശിവ ശങ്കറിന്റെ അച്ഛൻ തുടങ്ങിയ ചെറിയ ഒരു സ്ഥാപനം ഇന്ന് ഏഴെട്ട് ജില്ലകളിലും കൂടാതെ ബാംഗ്ലൂർ, ചെന്നൈ തുടങ്ങിയ വമ്പൻ സിറ്റികളിലും ആയി വളർന്ന വലുതായെങ്കിൽ അതിനു ഒരൊറ്റ സാരഥി മാത്രം ആണ് ഉള്ളത്.
അത് മറ്റാരും അല്ല, ബ്രഹ്മ മംഗലത്തു വീട്ടിലെ ദേവരാജന്റെ മകൻ ശിവശങ്കർ ആണ്..
32കാരനായ ചുറു ചുറുlക്കും, മത്സരബുദ്ധിയും, പുതിയ പുതിയ ആശയങ്ങളും ഒക്കെയുള്ള അവൻ എല്ലാവരിൽ നിന്നും തികച്ചും വ്യത്യസ്തൻ ആണ്.
ഒരു പ്ലോട്ട് കാണുമ്പോൾ തന്നെ അവനു അറിയാം, അവിടെ ഏത് രീതിയിൽ ഉള്ള ഒരു ബിൽഡിംഗ് ആണ് വരേണ്ടത് എന്ന്.
അത്രമാത്രം കൂർമ്മ ബുദ്ധിയോടെ അവൻ എല്ലാം നോക്കി കാണുന്നത്.
ശിവയുടെ അച്ഛൻ മരിച്ചിട്ട് വർഷം ഒന്നായി , അമ്മ ഒരു അധ്യാപിക ആയിരുന്നു, ശിവക്ക് താഴെ ഒരു അനുജത്തിയുണ്ട്. മാളവിക. എഞ്ചിനീയറിങ്ങിനു പഠിക്കുന്നു. പിന്നെ ഉള്ളത് ഒരു ചേട്ടൻ ആണ്. അയാളുടെ വിവാഹം കഴിഞ്ഞു. ആൾക്കും ഭാര്യക്കും ബാങ്കിൽ ആണ് ജോലി. ഒരു മോളുണ്ട്.മൂന്നു വയസുകാരി അവന്തിക..
അമ്മുകുട്ടിയുടെ അച്ഛന്റെ വകയിൽ ഉള്ള ബന്ധുവാണ് വൃന്ദ യിടെ അമ്മ സുമിത്ര. പാരലൽ കോളേജിൽ പഠിപ്പിക്യ ആയിരുന്നു അച്ഛൻ സുരേഷ്. അങ്ങനെയാണ് എല്ലാവരും മാഷേ എന്ന് വിളിക്കുന്നെ.
അവരുടെ മകൾ വൃന്ദ എം ബി എ കഴിഞ്ഞു ഇറങ്ങിയപ്പോൾ വെറുതെ എക്സ്പീരിയൻസ്നു വേണ്ടി ബ്രഹ്മ മംഗലം കൺസ്ട്രക്ഷനിൽ ജോലിക്ക് കേറ്റിയത് അമ്മുക്കുട്ടിയമ്മ ആയിരുന്നു.ഒപ്പം അവർക്ക് മറ്റൊരു ഉദ്ദേശം കൂടി ഉണ്ടായിരുന്നു. മകനെ കൊണ്ട് ആ പെൺകുട്ടിയെ കെട്ടിക്കണം എന്ന്. സ്വത്തോ പണമോ ഒന്നും അവർ നോക്കിയില്ല. നല്ലോരു പെൺകുട്ടി മാത്രം മതി ആയിരുന്നു. കാരണം, ശിവയ്ക്ക് ഒരു പെണ്ണിനെ ഇഷ്ട്ടം ആണ്, അവന്റെ കമ്പനിയിലെ പ്രൈവറ്റ് സെക്രട്ടറി ആയ അനുപമ..
അവൾ ശിവയുടെ കൂട്ടുകാരന്റെ പെങ്ങൾ ആണ്. ഇടയ്ക്കു ഒക്കെ കൂട്ടുകാരന്റെ വീട്ടിൽ പോയപ്പോൾ പരിചയപ്പെട്ടത് ആണ് ഇവളെ..
.
അച്ഛൻ മരിച്ചു ഒരു മാസം കഴിഞ്ഞു ആണ് അനു ഇവിടേ ജോലിക്ക് ക്ക് കേറുന്നത്.
കൊഞ്ചി കുഴഞ്ഞു അവൾ ശിവയേ വീഴിച്ചു.
വീട്ടുകാർ എത്ര പറഞ്ഞിട്ടും ശിവ അവളെ കെട്ടു എന്നുള്ള തീരുമാനത്തിൽ ഉറച്ചു നിൽക്കുകയാണ്.
**
തുടരും.
മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…