National

ട്രാഫിക് പോലീസ് പിഴ ചുമത്തി; പ്രകോപിതനായ യുവാവ് സ്വന്തം വാഹനം കത്തിച്ചു

ട്രാഫിക് പോലീസ് പിഴ ചുമത്തിയതിൽ പ്രകോപിതനായ യുവാവ് സ്വന്തം വാഹനം കത്തിച്ചു. ഉത്തർപ്രദേശ് ബുലന്ദ്ഷഹറിലാണ് സംഭവം. നോ പാർക്കിംഗ് ഏരിയയിൽ വാഹനം പാർക്ക് ചെയ്തതിനാണ് ട്രാഫിക് പോലീസ് ഗുഡ്‌സ് ഓട്ടോയ്ക്ക് പിഴ ചുമത്തിയത്

പ്രകോപിതനായ യുവാവ് പോലീസുമായുള്ള തർക്കത്തിന് പിന്നാലെ തന്റെ വാഹനത്തിന് തീയിടുകയായിരുന്നു. പോലീസ് വിവരം അറിയിച്ചതിനെ തുടർന്ന് ഫയർ ഫോഴ്‌സ് എത്തിയാണ് തീ അണച്ചത്. ഡ്രൈവർക്കെതിരെ പോലീസ് കേസെടുത്തു

കടയിൽ നിന്ന് സാധനങ്ങൾ വാങ്ങാൻ റോഡരികിൽ വാഹനം നിർത്തിയപ്പോഴാണ് പോലീസ് പിഴ ചുമത്തിയതെന്ന് യുവാവ് പറയുന്നു. മാർച്ചിലാണ് ഇയാൾ പുതിയ ഗുഡ്‌സ് ഓട്ടോ വാങ്ങിയത്.

 

Related Articles

Back to top button
error: Content is protected !!