പ്രണയം: ഭാഗം 27

എഴുത്തുകാരി: കണ്ണന്റെ രാധ
കീർത്തന വന്നിട്ടുണ്ട്.!
അവൾ പറഞ്ഞപ്പോഴേക്കും അവന്റെ നെഞ്ച് ശ്വാസംമുട്ടി പൊട്ടും എന്ന് തോന്നി
നീ കണ്ടോ..?
ഇല്ല
അവന്റെ ശ്വാസ താളം അവൾക്ക് കേൾക്കാമായിരുന്നു
കൂടുതലായി എന്തൊക്കെയോ ചോദിക്കണമെന്ന് മനസ്സിൽ ഉണ്ടെങ്കിലും വാക്കുകൾ ഒന്നും പുറത്തേക്ക് വരുന്നില്ല… അവളെക്കുറിച്ച് എന്തൊക്കെയോ അറിയാൻ ആഗ്രഹമുണ്ട്. പക്ഷേ ഒന്നും ചോദിക്കാൻ പറ്റുന്നില്ല
ഏട്ടന് വിഷമായോ..?
അവൾ വീണ്ടും എടുത്തു ചോദിച്ചു
അങ്ങനെയൊന്നുമില്ല ഞാന് അച്ഛനേം അമ്മയും വന്നതിനുശേഷം വിളിക്കാം. നീ ഒരു മിസ്കോൾ അടിക്കു.
അവൻ പെട്ടെന്ന് ഫോൺ കട്ട് ചെയ്തു മുറിയിലേക്ക് ചെന്ന് കട്ടിലിൽ ഇരുന്നപ്പോൾ ആ എസിയുടെ കുളിരിലും അവൻ നന്നായി വിയർക്കുന്നുണ്ടായിരുന്നു.
നിറഞ്ഞു തുളുമ്പാൻ തുടങ്ങുന്ന കണ്ണുകൾ അവൻ അടച്ച് കട്ടിലിലേക്ക് കടന്നു. ഓർമ്മകൾ വീണ്ടും മാടിവിളിക്കുകയാണ്
*
വൈകുന്നേരം കീർത്തന കാണണമെന്ന് പറഞ്ഞതുകൊണ്ട് മാത്രമാണ് അമ്പലദർശനത്തിന് എത്താമെന്ന് അവൻ ഉറപ്പു പറഞ്ഞത്. അതും ആറുമണിക്ക് ശേഷം.. എന്തൊക്കെയോ കള്ളം പറഞ്ഞിട്ടാണ് അതിനു വേണ്ടി അവൾ വീട്ടിൽ നിന്ന് ഇറങ്ങിയത് എന്ന് അവൾക്ക് മാത്രമേ അറിയുകയുള്ളൂ.
ദീപാരാധന തൊഴാനായി അവളെ കാറിൽ കൊണ്ടുപോയി വിട്ടതും വേണു തന്നെയാണ്. തിരികെ ഒറ്റയ്ക്ക് വന്നോളാം എന്ന് പറഞ്ഞവളെ ഒരുപാട് ഇന്ദിര ശകാരിച്ചു എങ്കിലും കുറച്ച് അധികം പരിഭവങ്ങൾ ഈശ്വരനോട് പറയാനുണ്ടെന്നും അത് കഴിഞ്ഞ് വന്നോളാം എന്ന് അവൾ പറഞ്ഞപ്പോൾ കൂടുതൽ എതിർക്കാൻ ഇന്ദിരയ്ക്ക് സാധിച്ചിരുന്നില്ല.
പതിവിലും തിരക്കായിരുന്നു അന്ന് അമ്പലത്തിൽ. ഒരുപാട് ആളുകൾ ഉണ്ട്.
ശ്രീകോവിലിനു മുൻപിൽ നിൽക്കുമ്പോഴും അവളുടെ കണ്ണുകൾ തിരഞ്ഞത് അവനെയായിരുന്നു.. ഒരുപാട് കാത്തിരുന്നിട്ടും കാണാതെ വന്നപ്പോൾ അവൾക്ക് സങ്കടം തോന്നി…
ഇനി വരാതിരിക്കുമോ എന്ന സംശയവും. കണ്ണുകൾ അടച്ച് പ്രാർത്ഥിച്ചപ്പോഴാണ് കാതോരം ആ പരിചിതമായ ശബ്ദം കേട്ടത്.
ഇങ്ങനെ നോൺ സ്റ്റോപ്പ് ആയിട്ട് പ്രാർത്ഥിച്ചാൽ നീ പറയുന്നത് എന്താണെന്ന് ദൈവത്തിനു മനസ്സിലാവില്ല..
നിർത്തി നിർത്തി പറ…
കണ്ണുകൾ അടച്ച് ശ്രീകോവിനു മുൻപിലേക്ക് നോക്കി നിന്നുകൊണ്ടാണ് വർത്തമാനം.
അവനെ ഒന്ന് കൂർപ്പിച്ചു നോക്കി അവൾ അവന്റെ അരികിൽ നിന്നും അമ്പലം പ്രദക്ഷിണം വയ്ക്കുവാനായി നടന്നു..
പിന്നാലെ അവനും ചെന്നു.
പിണക്കമാണോ..? പുറകെ ചെന്നുകൊണ്ട് അവൻ ചോദിച്ചപ്പോൾ മിണ്ടരുത് എന്ന് അവൾ കൈകൾ കൊണ്ട് ആംഗ്യം കാണിച്ചു.
ഒപ്പം അകത്ത് ദേവി ഉണ്ട് എന്നും പറഞ്ഞു
അമ്പലപ്രദക്ഷണം കഴിഞ്ഞ് പിണങ്ങി പോകുന്നവളുടെ പിന്നാലെ ചെന്ന് അവൻ അവളുടെ കൈകളിൽ പിടിച്ചു.
എന്ത് പണിയാ കാണിച്ചത്..? ഇനിയിപ്പോ എനിക്ക് പെട്ടെന്ന് പോകണ്ടേ.? ഇപ്പൊ തന്നെ ഇരുട്ട് വീണു തുടങ്ങി,
ഒറ്റയ്ക്ക് ഒന്ന് സംസാരിക്കാൻ ആയിട്ടാ വരാൻ പറഞ്ഞത്. നന്ദേട്ടൻ കടം തീർക്കുന്നത് പോലെ പെട്ടെന്ന് ഒന്ന് വന്നു..
അവന്റെ മുഖത്തേക്ക് നോക്കി കൂർപ്പിച്ച് അവൾ ചോദിച്ചു..
എന്റെ മോളെ നിന്നെപ്പോലെ ഞാൻ വെറുതെ ഇരിക്കുകയാണോ.? ഒരു നൂറുകൂട്ടം പണി കളഞ്ഞിട്ട ഇങ്ങോട്ട് വന്നിരിക്കുന്നത്. വീട്ടിൽ ചെന്ന് കുളി കഴിഞ്ഞു ഇങ്ങോട്ട് വന്നപ്പോഴത്തേക്കും ഇത്തിരി താമസിച്ചുപോയി.! അതിന് നീ അങ്ങ് ക്ഷമിക്ക്,
അവൻ ചെവിയിൽ പിടിച്ചുകൊണ്ട് പറഞ്ഞപ്പോൾ അവൾക്ക് ചിരി വന്നു.
നമുക്ക് അങ്ങോട്ട് മാറിയിരിക്കാം. ആരെങ്കിലും കാണും
കീർത്തന പറഞ്ഞു
അപ്പൊ ആ ചിന്തയൊക്കെ ഉണ്ട് . ഞാൻ വിചാരിച്ചു ഇങ്ങനെ ബെല്ലും ബ്രേക്കും ഇല്ലാതെ നടക്കാണ് നീയെന്ന്.
അവൻ പറഞ്ഞപ്പോൾ അവൾ ഒന്ന് കൂർപ്പിച്ച് അവനെ നോക്കി.
നന്ദേട്ടന്റെ മനസ്സിൽ ഇപ്പോഴും ഞാൻ ഒരു പൊട്ടി പെണ്ണല്ലേ.
നീ ഇങ്ങോട്ട് വാടി…
അവളെയും പിടിച്ചുകൊണ്ട് അവൻ നേരെ അമ്പലക്കുളത്തിന്റെ സൈഡിലായി അധികമാരും കാണാത്ത ഭാഗത്തായി പോയിരുന്നു…
ഒരു പച്ച പട്ടുപാവാടയാണ് അവളുടെ വേഷം. നീളൻ മുടിയിൽ മുല്ലപ്പൂവിന്റെ അലങ്കാരം കൂടിയുണ്ട്. അതീവ സുന്ദരിയായിരിക്കുന്നു അവൾ.
അവളുടെ കയ്യിലുള്ള ഇലചീന്തിൽ നിന്നും അല്പം ചന്ദനമെടുത്ത് അവൾ അധികാരപൂർവ്വം അവന്റെ നെറ്റിയിൽ തൊട്ടു കൊടുത്തു.
അച്ഛൻ പറഞ്ഞു ജോലി എത്രയും പെട്ടെന്ന് ശരിയാകും എന്ന്. പിന്നെ കഷ്ടപ്പാട് ഒന്നും ഉണ്ടാവില്ല.
അവന്റെ മുഖത്തേക്ക് നോക്കി അവൾ പറഞ്ഞു.
ഈ കഷ്ടപ്പാടിന് ഒരു സുഖമൊക്കെയുണ്ട്.
അവൻ പറഞ്ഞപ്പോൾ അവൾ ഒന്ന് ഭംഗിയായി ചിരിച്ചു കാണിച്ചിരുന്നു. എങ്കിലും ഓട്ടോ ഓടിക്കലും മീൻ വിൽക്കലും ഇതൊന്നും നന്ദേട്ടന് പറ്റിയ പണിയല്ല. ഇത്രയൊക്കെ പഠിച്ചിട്ട്,
അങ്ങനെയങ്ങ് അടച്ചാക്ഷേപിക്കല്ലേ മോളെ,ഈ ജോലിയൊക്കെ ചെയ്യുന്നവര് അപ്പോൾ മോശമാണോ.? നമുക്ക് എങ്ങോട്ടെങ്കിലും പോവണമെങ്കിൽ ഒരു ഓട്ടോക്കാരൻ അത്യാവശ്യമല്ലേ.? സാധാരണക്കാരേറ്റവും കൂടുതൽ ആശ്രയിക്കുന്ന വാഹനമാണ് ഓട്ടോ.? അതേപോലെ എല്ലാദിവസവും ഇറച്ചി മേടിച്ചു കഴിക്കാൻ ഇല്ലാത്ത സാധാരണക്കാരുടെ വീട്ടിൽ ഉണ്ടാകുന്നതാണ് ഈ മീൻ.. അപ്പോ ഈ മീൻ വില്പനയും ഓട്ടോ ഓടിക്കലും ഒക്കെ മോശം ജോലികൾ ആണെന്ന് പറയാൻ പറ്റുമോ.? നമ്മുടെ കേരളത്തിലെ 90% അധികമാൾക്കാർക്കും അത്യാവശ്യമായിട്ടുള്ള രണ്ട് കാര്യങ്ങളാണ് ഇത് രണ്ടും. അതിനെ അങ്ങനെ അടച്ച് ആക്ഷേപിച്ച് കളയല്ലേ..
അവൻ പറഞ്ഞപ്പോൾ അവൾ അവനെ ഒന്ന് സൂക്ഷിച്ചു നോക്കി..
എന്റെ പൊന്നു നന്ദേട്ടാ നിങ്ങൾ ആ ജോലി തന്നെ ചെയ്തോ ഒരു കുഴപ്പവുമില്ല ഞാൻ പറഞ്ഞത് തിരിച്ചെടുത്തു.
അവൻ ഒന്ന് ചിരിച്ചു..
അവന്റെ ചിരിക്ക് ഒരു പ്രത്യേക ഭംഗിയാണെന്ന് അവൾക്ക് തോന്നിയിരുന്നു.
ഇത് പറയാനാണോ നീ അത്യാവശ്യമായി കാണണമെന്ന് പറഞ്ഞത്. അവർ അവളുടെ അരികിലേക്ക് അല്പം ചേർന്നിരുന്നു. അവളുടെ കൈകൾക്ക് മുകളിൽ കൈ വെച്ചുകൊണ്ട് ചോദിച്ചു.
അല്ല നമ്മുടെ കാര്യം പറയാൻ
നമ്മുടെ എന്ത് കാര്യം..?
. നമുക്ക് എന്ത് കാര്യമാ പറയാനില്ലാത്തത്. എന്തെല്ലാം കാര്യങ്ങളെക്കുറിച്ച് പറയാനുണ്ട്. നമ്മുടെ കല്യാണം, കുടുംബം കുട്ടികൾ അവരുടെ കുട്ടികൾ,
അവൾ ഒരു ചിരിയോടെ പറഞ്ഞപ്പോൾ അവളെ തന്നെ സൂക്ഷിച്ചു നോക്കിയിരുന്നു നന്ദൻ
അപ്പോൾ നടക്കാത്ത കാര്യങ്ങൾ പറയാൻ വേണ്ടിയാണ് നീ എന്നെ വിളിച്ചത് അല്ലേ. മ്?
ചിരിയോടെ അവൻ ചോദിച്ചപ്പോൾ അവളുടെ മുഖം വല്ലാതെയായി, കണ്ണുകൾ ചുവന്നു തുടങ്ങി….തുടരും
മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…