Uncategorized

പ്രണയമായ്: ഭാഗം 22 || അവസാനിച്ചു

രചന: ശ്രുതി സുധി

അമ്മയുടെ കണ്ണുകൾ നിറഞ്ഞിരിക്കുന്നത് കണ്ടു മനസ്സിനകത്തൊരു വിഷമം… എന്നെ കണ്ടപ്പോൾ തന്നെ അമ്മ ചാടി എഴുന്നേറ്റ് എന്നെ ചേർത്തു പിടിച്ചു ഒരുപാട് കരഞ്ഞു…. ഒരുവിധത്തിൽ ആണ് അമ്മയെ ഒന്ന് സമാധാനിപ്പിച്ചത്….

മോഹിനി ആന്റിയെയും കാവ്യയെയും രാത്രി തന്നെ അച്ഛൻ പറഞ്ഞു വിട്ടു എന്നു അമ്മ പറഞ്ഞപ്പോൾ ആണ് അറിയുന്നത്… അവരിൽ നിന്നും അത്തരം നീക്കം ആരും പ്രതീക്ഷിച്ചിരുന്നില്ല… അച്ഛനെയും അമ്മയെയും അത് വല്ലാതെ തളർത്തി..

അപ്പോഴേക്കും അമ്മു എഴുന്നേറ്റു…. ഇന്നലത്തെ ബഹളത്തിന് ഇടയിൽ അമ്മു അച്ഛന്റെയും അമ്മയുടെയും കൂടെ ആണ് കിടന്നതു…

അവളെയും എടുത്ത് അടുക്കളയിൽ ചെന്നു അമ്മയുടെ കൂടെ കൂടി… അപ്പോഴേക്കും ജോലിക്ക് മാലതി ചേച്ചിയും എത്തി…

സമയം ഒരുപാട് വൈകിയതിനാൽ തന്നെ ഇന്ന് ക്ലാസ്സിലും പോകുന്നില്ല എന്നു തീരുമാനിച്ചു… ഉണ്ണിയേട്ടനും പോയില്ല…

രാവിലത്തെ ഭക്ഷണം എല്ലാം കഴിച്ചു കഴിഞ്ഞപ്പോൾ ആണ് അച്ഛൻ അടുത്തേക് വന്നത്… ആ മുഖം ഇത്ര ദുഃഖത്തിൽ ഞാൻ ആദ്യമായാണ് കാണുന്നത്… അച്ഛനും ഒരുപാട് വിഷമം ഉണ്ട്….ഒരുവിധത്തിൽ അച്ഛനെയും സമാധാനിപ്പിച്ചു തിരിഞ്ഞപ്പോൾ അവിടെ ഉണ്ണിയേട്ടൻ നോക്കി നിൽക്കുന്നു… പുഞ്ചിരിക്കാൻ ഞാൻ ഒരു ശ്രമം നടത്തി…

“കഷ്ടപ്പെട്ടു താനിങ്ങനെ പുഞ്ചിരിക്കണ്ട….. ഇന്നലെ ഞാൻ പറഞ്ഞത് ഒന്നും നിന്റെ തലയിൽ കയറിയില്ലേ…. നീ കൂടെ ഇങ്ങനെ തുടങ്ങിയാൽ അവിടെ തോൽക്കുന്നത് ഞാനാണ്… എന്റെ സ്നേഹമാണ്….. ”

“മനപ്പൂർവം അല്ല ഉണ്ണിയേട്ടാ…. മനസ്സിലാക്കാൻ ഞാൻ ശ്രമികുന്നുണ്ട് എല്ലാം… കുറച്ചു സമയം പിടിക്കുമെന്നു മാത്രം….
“.

എന്റെ മറുപടി ഉണ്ണിയേട്ടനെ വിഷമിപ്പിച്ചു എന്നു മനസ്സിലായി.. ഒന്നും മിണ്ടാതെ വിഷമത്തോടെ തിരിഞ്ഞു നടന്ന ഉണ്ണിയേട്ടന്റെ കൈയിൽ പിടിച്ചു നിർത്തി ഞാൻ അടുത്തേക് ചേർന്ന് നിന്നു..

എന്നെ മാറോടണച്ചു മെല്ലെ ചോദിച്ചു

“എന്നോട് ദേഷ്യം ഉണ്ടോ പെണ്ണെ നിനക്ക്…. എപ്പോഴെങ്കിലും നിനക്കെന്നോട് വെറുപ്പ്‌ തോന്നിയോ… ”

മറുപടിയായി ആ മുഖം അടുപ്പിച്ചു നെറ്റിയിൽ ഒന്നു ചുംബിച്ചു…

എന്നെ മുറുകെ പുണർന്നു കൊണ്ട് ഉണ്ണിയേട്ടൻ എന്റെ കാതിൽ മെല്ലെ മന്ത്രിച്ചു..

“Love you ലക്ഷ്മി… love you so much ”

അപ്പോഴാണ് ആരോ കാളിങ് ബെൽ അടിച്ചത്…. വാതിൽ തുറന്നപ്പോൾ അവിടെ നിൽകുന്ന ആളെക്കണ്ടു എന്റെ തലയിൽ ആരോ വന്നടിച്ചതു പോലെ മരവിച്ചു നിന്നുപോയി…. അറിയാതെ തന്നെ എന്റെ നാവിൽ ആ പേര് മന്ത്രിച്ചു…….. നേഹ….

ഷോക്ക് ഏറ്റപോലെ ഉള്ള എന്റെ നില്പുകണ്ടാണ് അമ്മ പുറത്തേക്കു വന്നത്…

പുറത്തു നിൽക്കുന്നവരെ അമ്മ പുഞ്ചിരിയോടെ വരവേൽക്കുന്നത് കണ്ടു എന്തോ പോലെ തോന്നി… നേഹയുടെ കൂടെ അച്ഛനും അമ്മയും ഉണ്ടായിരുന്നു…… എല്ലാവരെയും സ്വീകരിച്ചിരുത്തി അമ്മ ഓരോ വിശേഷങ്ങൾ ചോദിക്കാൻ തുടങ്ങി..

എന്തോ… എനിക്ക് വല്ലാത്ത ദേഷ്യം തോന്നി….. അമ്മ എന്താ ഇങ്ങനെ പെരുമാറുന്നത്… ഉണ്ണിയേട്ടൻ മുകളിൽ റൂമിലാണ്… ഇവര് വന്നത് അറിഞ്ഞിട്ടില്ല…. ഓരോന്നാലോചിച്ചു വാതിൽക്കൽ തന്നെ നിന്നപ്പോഴാണ് അമ്മ വിളിച്ചത്…

“എന്താ ലക്ഷ്മി ഇതു…. നീയെന്താ അവിടെ തന്നെ നില്കുന്നത്… പോയി ഇവർക്കു കുടിക്കാൻ എന്തെങ്കിലും എടുക്ക്… ”

എല്ലാവരുടെയും മുന്നിൽ വച്ചു അമ്മ അങ്ങനെ പറഞ്ഞപ്പോൾ എനിക്കെന്തോ വല്ലാത്ത വിഷമം ആയി.. ആ സമയം നേഹയുടെ മുഖത്ത് വിരിഞ്ഞ പരിഹാസം കൂടെ ആയപ്പോൾ എന്തോ സഹിക്കാൻ കഴിഞ്ഞില്ല..

അടുക്കളയിൽ ചെന്നു അവർക്കു കുടിക്കാൻ ഉള്ളത് എടുക്കുന്നതിനിടയിലും കണ്ണുകൾ നിറഞ്ഞൊഴുകി…സങ്കടം കാരണം കൈകൾ എല്ലാം വിറയ്ക്കുവാനും തുടങ്ങി..

അടുത് ആരോ നില്കുന്നപോലെ തോന്നി തിരിഞ്ഞു നോക്കിയപ്പോൾ ആണ് പുഞ്ചിരിച്ചു കൊണ്ടുനിൽകുന്ന അമ്മയെ കണ്ടത്…

എന്റെ കൈയിൽ ഇരുന്ന പാത്രം മേടിച്ചു അതിലുള്ള വെള്ളം ഓരോ ഗ്ലാസ്സിലേക്കു പകർത്തി അതുംകൊണ്ട് പോകാൻ നേരം അമ്മ എന്നെനോക്കി ചിരിച്ചു കണ്ണുകൾ അടച്ചു കാണിച്ചുകൊണ്ട് പറഞ്ഞു
“എല്ലാം ശരിയാകും… ”

അതുകേട്ടപ്പോൾ തന്നെ വലിയ ആശ്വാസം…

അമ്മ അവർക്കു കുടിക്കാൻ കൊടുത്തുകൊണ്ടിരിക്കുമ്പോൾ ആണ് ഉണ്ണിയേട്ടൻ താഴേക്കു വന്നത്.. അവരെ കണ്ടമാത്രയിൽ മുഖം കോപം കൊണ്ട് വിറച്ചു… അവരെയും എന്നെയും മാറി മാറി നോക്കി കൊണ്ട് എന്റെ അടുക്കലേക്കു വന്നു .

എന്റെ കൈപിടിച്ച് നടക്കാൻ തുടങ്ങിയപ്പോൾ ആണ് പുറകിൽ നിന്നും നേഹ വിളിച്ചത് .

“രോഹിത്…. പ്ലീസ്.. ഒന്നു നിൽക്കൂ… എനിക്ക് നിന്നോടല്പം സംസാരിക്കാൻ ഉണ്ട്.. ”

അത് കേട്ടിട്ടും കേൾക്കാത്ത ഭാവത്തിൽ എന്നെയും കൊണ്ട് നടക്കാൻ തുടങ്ങിയപ്പോഴേക്കും ഞങ്ങളുടെ മുന്നിൽ തടസമായി വന്നു നിന്നു അവൾ.

“രോഹിത്…. പ്ലീസ്….. എനിക്ക് പറയാനുള്ളത് ഒന്നു കേൾക് നീ…. ഒരു തവണ…. ഒരേ ഒരു തവണ ”

ആ സമയം ഉണ്ണിയേട്ടൻ അവിടെ തന്നെ നിന്നുകൊണ്ട് പറഞ്ഞോളൂ എന്നാ ഭാവത്തിൽ നിന്നപ്പോൾ അവൾ പറഞ്ഞു

“ഇവിടെ വച്ചല്ല… നമുക്കല്പം മാറി നിൽകാം… ”

“നിനക്ക് ഇവിടെ വച്ചു….. എല്ലാരുടെയും മുന്നിൽ വച്ചു എന്തെങ്കിലും സംസാരിക്കാൻ ഉണ്ടെങ്കിൽ ആകാം… ”

ഉണ്ണിയേട്ടന്റെ കടുംപിടിത്തത്തിനു മുന്നിൽ അവൾ പിന്നേ ഒന്നും പറഞ്ഞില്ല… എങ്കിലും അവളുടെ ഭാവം മാറുന്നത് ഞാൻ കാണുന്നുണ്ടായിരുന്നു…

പെട്ടന്നായിരുന്നു വല്ലാത്തൊരാവേശത്തോടെ അവൾ ഉണ്ണിയേട്ടനെ കെട്ടിപിടിച്ചതു… അതിനിടയിലും അവൾ പുലമ്പി കൊണ്ടേയിരുന്നു…

“രോഹിത് പ്ലീസ്…എനിക്ക് നിന്നെ വേണം രോഹിത്… എനിക്ക് നിന്നെ വേണം…. അന്ന് എല്ലാരുടെയും വാക്ക് കേട്ടു ഞാൻ നിന്നെ അവഗണിച്ചു…. പക്ഷേ എന്റെ മനസ്സുമുഴുവൻ നീയാണ് രോഹിത്…. ”

എന്തോ അത്രയും കേട്ടപ്പോഴേക്കും എന്റെ സകല നിയന്ത്രണവും നഷ്ടമായി….. പൊട്ടിക്കരഞ്ഞുകൊണ്ട്‌ ഞാൻ വേഗം മുറിയിൽ ചെന്നു വാതിലടച്ചു… കട്ടിലിൽ കിടന്നു ഞാൻ മതിയാവോളം കരഞ്ഞു…

കുറേ സമയം കഴിഞ്ഞപ്പോഴേക്കും ഉണ്ണിയേട്ടൻ വാതിലിൽ ശക്തിയായി ഇടിക്കാൻ തുടങ്ങി…. അല്പം കഴിഞ്ഞാണ് ഞാൻ ചെന്നു വാതിൽ തുറന്നത്…

വാതിൽ തുറന്നതും ഉണ്ണിയേട്ടന്റെ കൈ എന്റെ കവിളിൽ പതിച്ചു…. ഒപ്പം എന്തൊക്കെയോ പറയുന്നുണ്ടായിരുന്നെങ്കിലും അതൊന്നും ആ അടിയുടെ ഷോക്കിൽ ഞാൻ കേട്ടില്ല..

എന്റെ കൈകളിൽ പിടിച്ചു വലിച്ചുകൊണ്ട് താഴെ ഹാളിലേക്കു ചെന്നു…. എല്ലാരുടെയും മുന്നിൽ വച്ചു എന്നെ ചേർത്തു നിർത്തി പറഞ്ഞു…

“ദാ…. ഇതാണ് എന്റെ പെണ്ണ് …. എന്റെ ഭാര്യ….. എന്റെ പാതി …. ഇവളാണ് എന്റെ ജീവനും ജീവിതവും എല്ലാം…. കേട്ടല്ലോ എല്ലാരും ”

എല്ലാം കേട്ടു ഞാൻ നിന്നു കരയുമ്പോഴും പുഞ്ചിരിച്ചു നിൽക്കുക ആയിരുന്നു അച്ഛനും അമ്മയും….

അപ്പോഴാണ് ഒരു മൂലയ്ക്ക് തളർന്നിരിക്കുന്ന നേഹയെ കണ്ടത്… ഇവിടെ എന്തൊക്കെയാണ് നടന്നതെന്ന് വ്യക്തമല്ല.. അവളെ തന്നെ ഞാൻ നോക്കി നിൽക്കുമ്പോഴാണ് അവളുടെ അച്ഛൻ എന്റെ അടുത്ത് വന്നു എന്റെ കൈപിടിച്ച് പറഞ്ഞത്

“മോളെ…… ഞങ്ങളോട് ക്ഷമിക്കണം.. ഒറ്റ മകൾ ആയതുകൊണ്ട് ആവശ്യത്തിനും അനാവശ്യത്തിനും എല്ലാം ലാളിച്ചു വഷളായി…. അവളുടെ എല്ലാ തോന്ന്യാസത്തിനും കൂട്ടുനില്കാന് ഒരമ്മയും…. പലപ്പോഴും എനിക്കും പലതിലും കൂട്ടുനിൽകേണ്ടി വന്നിട്ടുണ്ട്… പക്ഷേ ഈ കാര്യത്തിൽ എനിക്ക് കഴിയില്ല മോളെ…… മോളു നല്ല കുട്ടിയാ… മോൾക്ക് നല്ലതേ വരൂ…..

എന്റെ മകള് കാരണം നിങ്ങൾക്കു ഇനി ഒരു പ്രശ്നവും ഉണ്ടാകില്ല… ഞാൻ വാക് തരുന്നു. ”

അദ്ദേഹം അത് പറഞ്ഞുകൊണ്ട് നേഹയെ പിടിച്ചു വലിച്ചുകൊണ്ട് കടന്നുപോയി….

അവര് പോയതിനു പുറകെ അമ്മയും അച്ഛനും ചേർന്ന് എന്നെ ചേർത്തു പിടിച്ചു ആശ്വസിപ്പിച്ചു… അപ്പോഴേക്കും ഉണ്ണിയേട്ടൻ ദേഷ്യത്തിൽ മുറിയിലേക്കു പോയി…

ഞാനും പുറകെ ചെന്നു…. മുറിയിലെത്തിയപാടെ ഉണ്ണിയേട്ടന്റെ പുറകിലൂടെ ചെന്നു കെട്ടിപിടിച്ചു നിന്നു… എന്റെ കൈകൾ ബലമായി വിടുവിച്ചു എന്നെ മുന്നിലേക്ക് നിർത്തി ദേഷ്യത്തിൽ നോക്കി…

എന്റെ കണ്ണുകൾ അപ്പോഴും നിറഞ്ഞു തുളുമ്പുക ആയിരുന്നു… അതുകണ്ടു ഉണ്ണിയേട്ടന് നന്നായി ദേഷ്യം വന്നുവെന്നു മനസ്സിലായി…

രണ്ടുപേരും പരസ്പരം ഒന്നും മിണ്ടിയില്ല…. അൽപ സമയം കഴിഞ്ഞു ഉണ്ണിയേട്ടൻ അടുത്ത് വന്നിരുന്നു.. എന്റെ കൈകൾ കോർത്തു പിടിച്ചു പറഞ്ഞു..

“എന്നേക്കാൾ പണവും പ്രതാപവും ഉള്ള ആളെക്കണ്ടപ്പോൾ എന്നെവിട്ടു അവന്റെ പുറകെ പോയവളാ…. വീട്ടുകാർ ഞങ്ങളുടെ കാര്യം പറഞ്ഞുറപ്പിച്ചതായിട്ടും അവസാനം അവനെ മതി എന്നു പറഞ്ഞവളാ… കല്യാണവും കഴിഞ്ഞു അത്യാര്ഭാടമായി ജീവിക്കുന്നതിനു ഇടയിലാണ് ഇവളുടെ അമ്മായിയപ്പന്റെ ബിസിനസ്‌ തകർന്നത്…. അതെ സമയത്തു തന്നെ അവളുടെ കെട്ടിയോൻ ഓഫീസിൽ എന്തോ തിരിമറി കാണിച്ചു ഉണ്ടായിരുന്ന ജോലിയും പോയി….. അവിടെ നില്കാൻ കഴിയാത്ത അവസ്ഥയായിരുന്നു.. എല്ലാം കെട്ടിപ്പെറുക്കി നാട്ടിൽ വന്നപ്പോൾ കടമെല്ലാം തീർക്കാൻ ഉണ്ടായിരുന്നതെല്ലാം വിറ്റുപെറുകേണ്ട അവസ്ഥയായി…

അവളുടെ എല്ലാ സ്വപ്നവും നഷ്ടമായതിന്റെ ദേഷ്യത്തിൽ ആണ് അവനെ ഉപേക്ഷിച്ചു അവൾ പോന്നത് .. ഇവിടെ വന്നപ്പോഴാണ് ഞാൻ നിന്നെ കെട്ടി സന്തോഷത്തോടെ ജീവിക്കുന്നത് അറിയുന്നത് അവൾ…

കക്ഷത്തിലിരുന്നത് പോവുകയും ചെയ്തു ഉത്തരത്തിൽ ഇരുന്നത് കിട്ടിയതുമില്ല എന്നാ അവസ്ഥയിൽ എത്തിയപ്പോൾ ഉണ്ടായ മാറ്റം….. അല്ലാതെ അവൾക്കെന്നോട് ദിവ്യ പ്രേമം ഒന്നുമല്ല പെണ്ണെ….. അതുമനസ്സിലാകാതെ നീയിങ്ങനെ കിടന്നു മോങ്ങിയിട്ടു എന്തു കാര്യം…. നീയെന്തിനാ അല്ലേലും അവിടന്ന് ഓടി പാഞ്ഞു പോയത്… ”

“അതുപിന്നെ… അവളു ഉണ്ണിയേട്ടനെ കെട്ടിപിടിക്കണ കണ്ടപ്പോൾ എനിക്ക് സഹിക്കാൻ കഴിഞ്ഞില്ല . ”

“ഹാ… ബെസ്റ്റ്… അതിനു…. എങ്കിൽ അവളുടെ സൗകര്യം പോലെ കെട്ടിപിടിച്ചോട്ടെ എന്നുകരുതി അവിടന്ന് പോവുകയാണോ വേണ്ടത് …. ഞാൻ കരുതി നീ അവൾക്കിട്ടൊന്നു പൊട്ടിക്കുമെന്നു… അവസാനം അതും ഞാൻ ചെയ്യേണ്ട വന്നു.. ”

വിശ്വാസം വരാതെ ഞാൻ ഉണ്ണിയേട്ടനെ നോക്കിയപ്പോൾ എന്നെനോക്കി കണ്ണുകൾ അടച്ചു കാണിച്ചു… വീണ്ടും എന്റെ അടുത്തേക് ഒന്നുകൂടെ ചേർന്നിരുന്ന് എന്റെ മുഖം കൈയിലെടുത്തു ഉണ്ണിയേട്ടൻ അടിച്ച കവിളിൽ തലോടി കൊണ്ട് ചോദിച്ചു..

“വേദനിച്ചോ നിനക്ക്.. ”

ഇല്ല എന്നാ മട്ടിൽ കണ്ണുകൾ അടച്ചപ്പോൾ എന്റെ ആ കവിളിൽ മെല്ലെയൊന്നു ചുംബിച്ചു.. പിന്നീടു മുഖം മൊത്തം ചുംബിച്ചു… അവസാനം ആ ചുണ്ടുകൾ എന്റെ ചുണ്ടോടു ചേർക്കും നേരം കാലിൽ ആരോ പിടിച്ചു വലിക്കുന്നപോലെ തോന്നി നോക്കിയപ്പോൾ അമ്മു…..

അവളെയും എടുത്തു ഉണ്ണിയേട്ടന്റെ അടുത്ത് ചേർന്ന് നിൽകുമ്പോൾ മനസ്സുനിറയെ ഒരേയൊരു പ്രാർത്ഥന മാത്രമായിരുന്നു….

അവസാന ശ്വാസം വരെ എന്നും പിരിയാതെ കൂടെ ഉണ്ടാകണേ…. ഒരു ശക്തിക്കും ഞങ്ങളെ പിരിക്കാൻ കഴിയരുതേ…

അവസാനിച്ചു

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Related Articles

Back to top button