Kerala
തൃശ്ശൂരിൽ ഗർഭണിയായ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി; ഭർത്താവ് കസ്റ്റഡിയിൽ

തൃശ്ശൂർ ഇരിങ്ങാലക്കുടയിൽ ഗർഭിണിയായ യുവതിയെ ഭർതൃഗൃഹത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. കാരുമാത്ര സ്വദേശിനി ഫസീലയാണ്(23) മരിച്ചത്. ഫസീലയുടെ ഭർത്താവ് നൗഫലിനെ(29) പോലീസ് കസ്റ്റഡിയിലെടുത്തു. ഭർതൃപീഡനത്തെ തുടർന്നാണ് യുവതി ജീവനൊടുക്കിയതെന്നാണ് വിവരം.
ഭർതൃവീട്ടിലെ ടെറസിലാണ് യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടത്. ഒന്നര വർഷം മുമ്പായിരുന്നു ഇവരുടെ വിവാഹം. കാർഡ് ബോർഡ് കമ്പനിയിലെ ജീവനക്കാരനാണ് നൗഫൽ. ഇരുവർക്കും ഒരു കുട്ടിയുണ്ട്. രണ്ടാമതും ഗർഭിണിയായിരുന്നു ഫസീല.
ഭർത്താവ് ദേഹോപദ്രവം ഏൽപ്പിക്കാറുണ്ടെന്ന് യുവതി മാതാവിന് വാട്‌സാപ്പ് സന്ദേശം അയച്ചിരുന്നു. രണ്ടാമത് ഗർഭിണിയായതിന് പിന്നാലെ യുവതിയെ നൗഫൽ ക്രൂരമായി മർദിച്ചിരുന്നതായി ബന്ധുക്കൾ പറയുന്നു.