World
ലഷ്കർ സഹസ്ഥാപകൻ ആമിർ ഹംസ ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ

ലഷ്കർ സഹസ്ഥാപകൻ ആമിർ ഹംസയെ ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതിൽ ദുരൂഹത. എന്താണ് സംഭവിച്ചതെന്ന് അടുത്ത അനുയായികൾ അടക്കം വിവരങ്ങൾ നൽകിയിട്ടില്ല. ഇതോടെയാണ് ദുരൂഹത ഉയർന്നത്
ആമിർ ഹംസക്ക് വെടിയേറ്റെന്നായിരുന്നു ആദ്യ റിപ്പോർട്ടുകൾ. എന്നാലത് തെറ്റാണെന്ന് പിന്നീട് റിപ്പോർട്ടുകൾ വന്നു. വീടിനുള്ളിൽ തന്നെ സംഭവിച്ച അപകടമാണെന്നും ഹംസ നിലവിൽ ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണെന്നുമാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ
അഫ്ഗാൻ മുജാഹിദ്ദിൻ ഭീകരനും ലഷ്കർ സഹസ്ഥാപകനുമാണ് ആമീർ ഹംസ. യുഎസ് ഭീകരവാദി പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുള്ള ആമിർ ഹംസ ലഷ്കറിന്റെ ഔദ്യോഗിക പ്രസിദ്ധീകരണത്തിന്റെ എഡിറ്റർ കൂടിയാണ്.