Gulf

പ്രീപെയ്ഡ്, പോസ്റ്റ്‌പെയ്ഡ് വരിക്കാര്‍ക്കു ബിഎസ്എന്‍എല്‍ സിമ്മില്‍ യുഎഇയില്‍ റോമിങ് ലഭിക്കും

അബുദാബി: യുഎയില്‍ കഴിയുന്ന ബിഎസ്എന്‍എല്‍ സിം ഉപയോക്താക്കള്‍ക്ക് സിം മാറാതെ റോമിങ് സേവനം ലഭിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ബിഎസ്എന്‍എല്ലിന്റെ കേരള സര്‍ക്കിള്‍ ഉപയോക്താക്കള്‍ക്കാണ് സേവനം ലഭ്യമാവുക.

യുഎഇയിലെ പ്രമുഖ ടെലികോം സേവന ദാതാക്കളായ ഇത്തിസലാത്തുമായി സഹകരിച്ചാണ് ഇത്തിസലാത്ത് നെറ്റ്‌വര്‍ക്കില്‍ പോസ്റ്റ്‌പെയ്ഡ്, പ്രീപെയ്ഡ് ഉപയോക്താക്കള്‍ക്കായി രാജ്യാന്തര റോമിങ് സേവനം ലഭ്യമാക്കുന്നത്.

ടോപ്അപ്പ് ബാലന്‍സുള്ള പ്രീപെയ്ഡുകാര്‍ക്ക് മൂന്നുമാസത്തേക്കുള്ള 167 രൂപയുടെയോ, ഒരുമാസത്തേക്കുള്ള 57 രൂപയുടേതോ ആയ രാജ്യാന്തര റോമിങ് പ്ലാന്‍ റീചാര്‍ജ് ചെയ്ത് സേവനം ഉപയോഗപ്പെടുത്താനാവും.

Related Articles

Back to top button