Kerala

ജഗ്ദീപ് ധൻകറിന്റെ രാജി രാഷ്ട്രപതി അംഗീകരിച്ചു; രാജ്യസഭയിൽ പ്രതിപക്ഷ ബഹളം

ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകറിന്റെ രാജി രാഷ്ട്രപതി അംഗീകരിച്ചു. ജഗ്ദീപ് ധൻകർ രാജിവെച്ചതായി ആഭ്യന്തര മന്ത്രാലയം രാജ്യസഭയെ അറിയിച്ചു. ഇത് സംബന്ധിച്ച വിജ്ഞാപനം ഉടൻ പുറപ്പെടുവിക്കും. ഉപാധ്യക്ഷൻ ഹരിവംശാണ് ഇന്ന് രാജ്യസഭ നിയന്ത്രിക്കുന്നത്.

ജഗ്ദീപ് ധൻകറിന്റെ രാജിയുടെ കാരണം തേടി പ്രതിപക്ഷം രാജ്യസഭയിൽ ബഹളം വെച്ചു. ബഹളത്തെ തുടർന്ന് രാജ്യസഭ രണ്ട് മണി വരെ നിർത്തിവെക്കേണ്ടി വന്നു. അതേസമയം ജഗ്ദീപ് ധൻകറിന് നല്ല ആരോഗ്യം നേർന്ന് പ്രധാനമന്ത്രി ആശംസ അറിയിച്ചു

അതേസമയം ധൻകറിന്റെ രാജിയിൽ ദുരൂഹതയേറുകയാണ്. ധൻകറിന് യാത്രയയപ്പ് നൽകാത്തതും ചർച്ചയാകുന്നുണ്ട്. ധൻകറിന്റെ വിടവാങ്ങൽ പ്രസംഗവും ഉണ്ടായില്ല.

Related Articles

Back to top button
error: Content is protected !!