National

മൻമോഹൻ സിംഗിന് ആദരാഞ്ജലി അർപ്പിച്ച് രാഷ്ട്രപതിയും പ്രധാനമന്ത്രിയും; ദേശീയ പതാക പുതപ്പിച്ച് സൈന്യം

അന്തരിച്ച മുൻ പ്രധാനമന്ത്രി മൻ മോഹൻ സിംഗിന് ആദരാഞ്ജലി നേർന്ന് രാജ്യം. രാഷ്ട്രപതി ദ്രൗപദി മുർമുവും പ്രധാനമന്ത്രി നരേന്ദ്രമോദിയും മൻമോഹൻ സിംഗിന്റെ വസതിയിലെത്തി ഭൗതികദേഹത്തിൽ ആദരമർപ്പിച്ചു. സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും മൻമോഹൻ സിംഗിന് ആദരാഞ്ജലികൾ നേർന്നു

ജൻപഥിലെ മൂന്നാം നമ്പർ വസതിയിലേക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ആദ്യമെത്തി പുഷ്പചക്രം സമർപ്പിച്ചത്. പിന്നാലെ ആഭ്യന്തര മന്ത്രി അമിത് ഷായും കേന്ദ്രമന്ത്രിമാരായ ജെപി നഡ്ഡ, രാജ്‌നാഥ് സിംഗ് തുടങ്ങിയവരും എത്തി. ഇതിന് ശേഷമാണ് രാഷ്ട്രപതി ദ്രൗപദി മുർമുവും ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകറും ആദരം അർപ്പിച്ചത്

ഭാവി തലമുറകൾക്ക് മൻമോഹൻ സിംഗ് പ്രചോദനമാണെന്നും വേർപാട് അതീവ ദുഃഖകരമാണെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. സൈന്യമെത്തി മുൻപ്രധാനമന്ത്രിയുടെ മൃതദേഹത്തെ ദേശീയപതാക പുതപ്പിച്ചു. നാളെ പൂർണബഹുമതികളോടെയാകും സംസ്‌കാരം

Related Articles

Back to top button
error: Content is protected !!