National

രാഷ്ട്രപതി ദ്രൗപദി മുർമു മഹാകുംഭമേളയിൽ പങ്കെടുത്തു; ത്രിവേണി സംഗമത്തിൽ സ്‌നാനം നടത്തി

രാഷ്ട്രപതി ദ്രൗപദി മുർമു മഹാകുംഭമേളയിൽ പങ്കെടുത്തു. ത്രിവേണി സംഗമത്തിൽ രാഷ്ട്രപതി സ്‌നാനം നടത്തി. കുംഭമേളയോട് അനുബന്ധിച്ചുള്ള പ്രത്യേക പൂജയിലും രാഷ്ട്രപതി പങ്കെടുത്തു. രാവിലെ 11.30ഓടെയാണ് രാഷ്ട്രപതി പ്രയാഗ് രാജിൽ എത്തിയത്

ഗവർണർ അനന്ദിബെൻ പട്ടേൽ, മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവർ ചേർന്ന് രാഷ്ട്രപതിയെ സ്വീകരിച്ചു. ഹനുമാൻ ക്ഷേത്രത്തിലും രാഷ്ട്രപതി സന്ദർശനം നടത്തും. വലിയ സുരക്ഷാക്രമീകരണങ്ങളാണ് പ്രയാഗ് രാജിൽ ഒരുക്കിയിരിക്കുന്നത്

നേരത്തെ പ്രധാനമന്ത്രിയും കുംഭമേളയിൽ പങ്കെടുത്തിരുന്നു. ത്രിവേണി സംഗമത്തിൽ പ്രധാനമന്ത്രി സ്‌നാനം നടത്തുകയും ചെയ്തിരുന്നു.

Related Articles

Back to top button
error: Content is protected !!