Kerala

അജിത് കുമാറിനെ നീക്കാൻ സമ്മർദമേറുന്നു; മുഖ്യമന്ത്രി ഇന്നോ നാളെയോ മാധ്യമങ്ങളെ കാണും

എഡിജിപി എംആർ അജിത് കുമാറിനെ മാറ്റാൻ സിപിഎമ്മിൽ നിന്നും എൽഡിഎഫിൽ നിന്നും മുഖ്യമന്ത്രിക്ക് മേൽ സമ്മർദമേറുന്നു. ആർഎസ്എസ് നേതാക്കളുമായി അജിത് കുമാർ നടത്തിയ കൂടിക്കാഴ്ച ഗൗരവമാണെന്നും നടപടി വേണമെന്നുമാണ് ആവശ്യമുയരുന്നത്. സ്വകാര്യ സന്ദർശനമെന്ന അജിത് കുമാറിന്റെ വാദം ഇടത് നേതാക്കൾ തള്ളിയിരുന്നു.

അതേസമയം വിഷയത്തിൽ മുഖ്യമന്ത്രി മൗനം തുടരുകയാണ്. അജിത് കുമാറിനെതിരെ അന്വേഷണം പ്രഖ്യാപിച്ചപ്പോഴും ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്ത് അദ്ദേഹത്തെ തുടരാൻ അനുവദിച്ചിരുന്നു. എന്നാൽ ഘടകക്ഷികളിൽ നിന്നും സ്വന്തം പാർട്ടിയിൽ നിന്നും സമ്മർദം ഏറുമ്പോൾ മുഖ്യമന്ത്രി എന്ത് നിലപാട് എടുക്കുമെന്നതും കണ്ടറിയേണ്ടതാണ്

വിഷയത്തിൽ ഇന്നോ നാളെയോ മുഖ്യമന്ത്രി വാർത്താ സമ്മേളനം വിളിക്കാനും സാധ്യതയുണ്ട്. പിവി അൻവർ ഉന്നയിച്ച ആരോപണങ്ങൾക്ക് പിന്നാലെയാണ് ആർഎസ്എസ് നേതാക്കളുമായുള്ള അജിത് കുമാറിന്റെ കൂടിക്കാഴ്ചയും വിവാദമാകുന്നത്. പ്രതിപക്ഷം സർക്കാരിനെതിരെ ഇത് ആയുധമാക്കിയിട്ടുമുണ്ട്.

Related Articles

Back to top button