Kerala
വാണിജ്യ ആവശ്യത്തിനുള്ള ഗ്യാസ് സിലിണ്ടറുകളുടെ വില കുറച്ചു; ഗാർഹിക എൽപിജി വിലയിൽ മാറ്റമില്ല

വാണിജ്യ ആവശ്യങ്ങൾക്കുള്ള ഗ്യാസ് സിലിണ്ടറുകളുടെ വില കുറച്ചു. 19 കിലോഗ്രാം സിലിണ്ടറിന് 41 രൂപയാണ് കുറച്ചത്. ഡൽഹിയിൽ പുതുക്കിയ വിലപ്രകാരം സിലിണ്ടറിന് 1762 രൂപയായി.
ചെന്നൈയിൽ 1921.50 രൂപയാണ് സിലിണ്ടർ വില. കൊച്ചിയിൽ 1767-1769 നിരക്കിലാകും വാണിജ്യ സിലിണ്ടറുകൾ ലഭിക്കുക. ഹോട്ടലുകളും റസ്‌റ്റോറന്റുകളും അടക്കം എൽപിജിയെ ആശ്രയിക്കുന്നവർക്ക് ആശ്വാസം നൽകുന്നതാണ് വിലക്കുറവ്.
അതേസമയം ഗാർഹികാവശ്യത്തിനുള്ള സിലിണ്ടറിന്റെ വിലയിൽ മാറ്റമില്ല. മാർച്ച് 1ന് വാണിജ്യ എൽപിജി സിലിണ്ടറിന്റെ വില ആറ് രൂപ വർധിപ്പിച്ചിരുന്നു.