Kerala
നിലമ്പൂരിൽ വി എസ് ജോയ് തന്നെ യുഡിഎഫ് സ്ഥാനാർഥിയാകണം; നിലപാട് ആവർത്തിച്ച് അൻവർ

നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ വിഎസ് ജോയ് തന്നെ യുഡിഎഫ് സ്ഥാനാർഥിയാകണമെന്ന നിലപാടിലുറച്ച് പിവി അൻവർ. നിലമ്പൂരിൽ വിജയസാധ്യത വിഎസ് ജോയിക്കാണെന്ന് അൻവർ പറയുന്നു. എപി അനിൽ കുമാറുമായുള്ള കൂടിക്കാഴ്ചയിലാണ് അൻവർ നിലപാട് ആവർത്തിച്ചത്
ആദ്യഘട്ടത്തിൽ തന്നെ വി എസ് ജോയിയുടെ പേര് അൻവർ ഉയർത്തിക്കാട്ടിയിരുന്നു. മുന്നണി പ്രവേശനം ഏറ്റവും വേഗതത്തിൽ നടന്നാൽ യുഡിഎഫിന്റെ ഭൂരിപക്ഷം വർധിപ്പിക്കാനുള്ള പ്രവർത്തനങ്ങൾ ഊർജിതമാക്കുമെന്നും അൻവർ പറഞ്ഞു
കോൺഗ്രസ് സ്ഥാനാർഥി നിർണയം ഒരു തമാശയായി കാണാനാകില്ല. 140 മണ്ഡലങ്ങളെയും ബാധിക്കുന്ന ഉപതെരഞ്ഞെടുപ്പാണ് നിലമ്പൂരിലേതെന്നും അൻവർ പറഞ്ഞു