Kerala
തൃശ്ശൂർ കുന്നംകുളത്ത് സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ചു; ബൈക്ക് യാത്രികൻ മരിച്ചു
തൃശ്ശൂർ കുന്നംകുളം ചൂണ്ടലിൽ സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. വേലൂർ സ്വദേശി നീലങ്കാവിൽ ജോയൽ ജസ്റ്റിനാണ്(19) മരിച്ചത്. ചൂണ്ടൽ പാറ അമ്പലത്തിന് സമീപത്താണ് അപകടം
കുന്നംകുളം ഭാഗത്ത് നിന്ന് തൃശ്ശൂരിലേക്ക് പോകുകയായിരുന്ന ബൈക്കും എതിർദിശയിൽ വന്ന സ്വകാര്യ ബസും തമ്മിലാണ് കൂട്ടിയിടിച്ചത്. തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ ജോയലിനെ ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു
ഒല്ലൂർക്കര ഡോൺ ബോസ്കോ കോളേജിലെ ബിബിഎ വിദ്യാർഥിയാണ് ജസ്റ്റിൻ. പരീക്ഷക്കായി പോകുന്നതിനിടെയാണ് അപകടം.