National

പലസ്തീൻ ഐക്യദാർഢ്യ ബാഗുമായി പ്രിയങ്ക ഗാന്ധി പാർലമെന്റിൽ; പരിഹസിച്ച് ബിജെപി നേതാവ്

പലസ്തീൻ ഐക്യദാർഢ്യ ബാഗുമായി പാർലമെന്റിൽ പ്രിയങ്ക ഗാന്ധി എംപി. പലസ്തീൻ എന്ന് ആലേഖനം ചെയ്ത ബാഗിൽ പലസ്തീനികളോടുള്ള ഐക്യദാർഢ്യം പ്രകടിപ്പിക്കുന്ന തണ്ണിമത്തന്റെ ചിത്രവും ഉൾപ്പെട്ടിട്ടുണ്ട്.

പാർലമെന്റിനുള്ളിൽ ബാഗുമായി നിൽക്കുന്ന പ്രിയങ്കയുടെ ചിത്രം കോൺഗ്രസ് വക്താവ് ഷമ മുഹമ്മദ് എക്‌സിൽ പങ്കുവെച്ചു. പിന്നാലെ ദേശീയമാധ്യമങ്ങളിലടക്കം ഇത് വാർത്തയാകുകയും ചെയ്തു. മുമ്പും പലസ്തീന് പിന്തുണ അറിയിച്ച് പ്രിയങ്ക രംഗത്തുവന്നിട്ടുണ്ട്.

അതേസമയം പ്രിയങ്ക ഗാന്ധിയെ പരിഹസിച്ച് ബിജെപി നേതാവ് സമ്പിത് പത്ര രംഗത്തുവന്നു. കോൺഗ്രസ് എപ്പോഴും പ്രീണനത്തിന്റെ ബാഗാണ് തൂക്കിക്കൊണ്ടിരിക്കുന്നതെന്നും അവരുടെ തെരഞ്ഞെടുപ്പ് പരാജയത്തിന്റെ കാരണം തന്നെ ഇതാണെന്നും സമ്പിത് പത്ര പറഞ്ഞു

Related Articles

Back to top button
error: Content is protected !!