Kerala
പ്രമുഖ ക്രിമിനൽ അഭിഭാഷകൻ അഡ്വ. ബിഎ ആളൂർ അന്തരിച്ചു

പ്രമുഖ ക്രിമിനൽ അഭിഭാഷകൻ അഡ്വ. ബിഎ ആളൂർ അന്തരിച്ചു. കിഡ്‌നി സംബന്ധമായ അസുഖങ്ങളെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുമ്പോഴായിരുന്നു അന്ത്യം. ആളൂരിന്റെ നില അതീവ ഗുരുതരാവസ്ഥയിലാണെന്ന് ആശുപത്രി അധികൃതർ നേരത്തെ അറിയിച്ചിരുന്നു.
വിവാദമായ ഗോവിന്ദച്ചാമി കേസ്, ഇലന്തൂർ നരബലി കേസ്, പെരുമ്പാവൂരിലെ നിയമ വിദ്യാർഥിനി കൊല്ലപ്പെട്ട കേസ്, കൂടത്തൂർ കൂട്ടക്കൊലപാതക കേസ് എന്നിവയിൽ പ്രതിഭാഗത്തിന് വേണ്ടി ഹാജരായ അഭിഭാഷകനായിരുന്നു ആളൂർ. രണ്ട് വർഷത്തിലേറെയായി വൃക്ക രോഗത്തിന് ചികിത്സയിൽ കഴിയുകയായിരുന്നു
ബിജു ആന്റണി ആളൂർ എന്നാണ് ഇദ്ദേഹത്തിന്റെ പേര്. തൃശ്ശൂർ സ്വദേശിയാണ്. നടി ആക്രമിക്കപ്പെട്ട കേസിൽ ആദ്യ ഘട്ടത്തിൽ പൾസർ സുനിയുടെയും അഭിഭാഷകനായിരുന്നു.