National
വിഘടനവാദം പ്രോത്സാഹിപ്പിക്കുന്നു: അരുന്ധതി റോയിയുടെ ആസാദി അടക്കം 25 പുസ്തകങ്ങൾ കാശ്മീരിൽ നിരോധിച്ചു

രാജ്യത്തിന്റെ അഖണ്ഡതക്ക് എതിരാണെന്നും വിഘടനവാദം പ്രോത്സാഹിപ്പിക്കുന്നു എന്നും ആരോപിച്ച് 25 പുസ്തകങ്ങൾ ജമ്മു കാശ്മീരിൽ നിരോധിച്ചു. വിദ്വേഷപരമായ ഉള്ളടക്കം പ്രചരിപ്പിക്കുകയും യുവാക്കളെ തെറ്റിദ്ധരിപ്പിച്ച് തീവ്രവാദത്തിലേക്ക് നയിക്കുകയും ചെയ്യുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി
ചരിത്രപരമോ രാഷ്ട്രീയപരമോ ആയ വ്യാഖ്യാനങ്ങളുടെ മറവിൽ വിഘടനവാദവും തീവ്രവാദവും പ്രോത്സാഹിപ്പിക്കുന്ന ഈ പുസ്തകങ്ങൾ യുവാക്കളെ മനസ്സിനെ സ്വാധീനിക്കുകയോ സുരക്ഷാ സേനകളെ അപകീർത്തിപ്പെടുത്തുകയോ ചെയ്യുമെന്നും ആരോപിക്കുന്നു. ലഫ്റ്റനന്റ് ഗവർണറാണ് നിരോധന ഉത്തരവ് പുറത്തിറക്കിയത്
അരുന്ധതി റോയിയുടെ ആസാദി അടക്കം 25 പുസ്തകങ്ങളാണ് നിരോധിച്ചത്. ഈ പുസ്തകങ്ങളുടെ പ്രസിദ്ധീകരണവും വിതരണവും നിരോധിക്കുകയും പലതും പിടിച്ചെടുക്കുകയും ചെയ്തു. വിവിധ വകുപ്പുകൾക്കും നിരോധന ഉത്തരവ് കൈമാറിയിട്ടുണ്ട്.