GulfSaudi Arabia
വേശ്യാവൃത്തി: മൂന്ന് യുവതികള്‍ അറസ്റ്റില്‍

റിയാദ്: വേശ്യവൃത്തിയുമായി ബന്ധപ്പെട്ട് മൂന്ന് യുവതികളെ അറസ്റ്റ് ചെയ്തതായി സൗദി അറിയിച്ചു. റിയാദിലെ ഒരു ഹോട്ടലില്‍ നിന്നാണ് മൂന്നു പേരെയും അറസ്റ്റ് ചെയ്തതെന്ന് അധികൃതര്‍ വെളിപ്പെടുത്തി. റിയാദ് മേഖലാ പോലീസ് ജനറല്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഫോര്‍ കമ്മ്യൂണിറ്റി സെക്യൂരിറ്റി ആന്‍ഡ് കോംപാക്റ്റിംഗ് ഹ്യൂമണ്‍ ട്രാഫിക്കിങ് ക്രൈംസുമായി ചേര്‍ന്നാണ് അറസ്റ്റ് നടത്തിയത്.
അറസ്റ്റിലായവരെ നിയമനടപടിക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി അധികൃതര്‍ അറിയിച്ചു. രാജ്യം തുടര്‍ച്ചയായി നടത്തിവരുന്ന സുരക്ഷാ പരിശോധനകളുടെയും അക്രമങ്ങള്‍ തടയുന്നതിനുള്ള റെയ്ഡുകളുടെയും ഭാഗമാണ് പരിശോധനയും അറസ്റ്റുമെന്നും റിയാദ് പോലീസ് വ്യക്തമാക്കി.