National
ചെനാബ് നദിയിലെ സലാൽ ഡാമിന്റെ നാല് ഷട്ടറുകൾ കൂടി തുറന്നു; പ്രളയഭീതിയിൽ പാക്കിസ്ഥാൻ

പാക്കിസ്ഥാനിലേക്ക് ഒഴുകുന്ന ചെനാബ് നദിയിലെ സലാൽ ഡാമിന്റെ നാല് ഷട്ടറുകൾ കൂടി തുറന്നു. ഇന്നലെ ഡാമിന്റെ ഒരു ഷട്ടർ തുറന്നിരുന്നു. പ്രദേശത്ത് കഴിഞ്ഞ ദിവസം ശക്തമായ മഴ ലഭിച്ചിരുന്നു. ഇതോടെയാണ് കൂടുതൽ ഷട്ടറുകൾ തുറക്കേണ്ടി വന്നത്.
വെള്ളം കുത്തിയൊഴുകിയതോടെ പാക്കിസ്ഥാന്റെ താഴ്ന്ന പ്രദേശങ്ങളിൽ പ്രളയസാധ്യത നിലനിൽക്കുകയാണ്. നേരത്തെ ഉറി ഡാമിന്റെ ഷട്ടറുകളും ഇന്ത്യ തുറന്നിരുന്നു. സിന്ധു നദീജല കരാർ മരവിപ്പിച്ചതിന് പിന്നാലെ ഇന്ത്യ മേഖലയിൽ തുറക്കുന്ന രണ്ടാമത്തെ ഡാമാണ് സലാൽ
കഴിഞ്ഞാഴ്ച പാക്കിസ്ഥാന് ഒരു മുന്നറിയിപ്പും നൽകാതെ സലാൽ ഡാമിന്റെ ഷട്ടറുകൾ ഇന്ത്യ അടച്ചിരുന്നു. ഇത് പാക്കിസ്ഥാനിലെ കാർഷിക മേഖലക്ക് കനത്ത നാശം വരുത്തിയിരുന്നു.