Kerala
പി എസ് സഞ്ജീവ് എസ് എഫ് ഐ സംസ്ഥാന സെക്രട്ടറി; എം ശിവപ്രസാദ് സംസ്ഥാന പ്രസിഡന്റ്

പി എസ് സഞ്ജീവിനെ എസ് എഫ് ഐയുടെ പുതിയ സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുത്തു. നിലവിൽ കണ്ണൂർ ജില്ലാ സെക്രട്ടറിയാണ് സഞ്ജീവ്. ആലപ്പുഴയിൽ നിന്നുള്ള എം ശിവപ്രസാദാണ് സംസ്ഥാന പ്രസിഡന്റ്
പിഎം ആർഷോയ്ക്കും അനുശ്രീക്കും പകരമാണ് പുതിയ ഭാരവാഹികൾ നിലവിൽ വന്നത്. ആർഷോ സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറുമെന്ന് ഉറപ്പായിരുന്നു. അനുശ്രീ സെക്രട്ടറി സ്ഥാനത്തേക്ക് എത്തിയേക്കുമെന്ന വാർത്തകളും വന്നിരുന്നു
നാല് ദിവസമായി തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സമ്മേളനം ഇന്ന് അവസാനിക്കും.