പുഷ്പ 2 പ്രീമിയറിനിടെ ഫാന്‍സുകാരുണ്ടാക്കിയ തിക്കിലും തിരക്കിലുംപ്പെട്ട് മരണപ്പെട്ട രേവതിയുടെ കുടുംബത്തിന് സഹായഹസ്തവുമായി ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍. രേവതിയുടെ കുടുംബത്തിന് ചിത്രത്തിന്റെ നിര്‍മ്മാതാക്കളായ മൈത്രി മൂവി മേക്കേഴ്സ് 50 ലക്ഷം രൂപയുടെ ധനസഹായം കൈമാറി.
കിംസ് ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്ന രേവതിയുടെ മകന്‍ ശ്രീതേജിനെ സന്ദര്‍ശിച്ച മന്ത്രി കൊമതി റെഡ്ഡിക്കൊപ്പം നവീന്‍ യെര്‍നേനിയുമുണ്ടായിരുന്നു. ഇവിടെ വച്ചാണ് മരിച്ച രേവതിയുടെ ഭര്‍ത്താവ് ഭാസ്‌കറിന് ചെക്ക് കൈമാറിയത്.
തിയേറ്ററിലുണ്ടായ സംഭവവുമായി ബന്ധപ്പെട്ട് നടന്‍ അല്ലു അര്‍ജുനെതിരെ പോലീസ് കേസ് എടുക്കുകയും അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.