Kerala
ജയിൽ അധികൃതർ മുടി മുറിച്ചു; മാനസികനില തെറ്റിയ യൂട്യൂബർ മണവാളൻ മാനസികാരോഗ്യ കേന്ദ്രത്തിൽ
കേരള വർമ കോളേജിലെ വിദ്യാർഥികളെ കാറിടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ജുഡീഷ്യൽ കസ്റ്റഡിയിലുള്ള യൂട്യൂബർ മണവാളൻ എന്ന മുഹമ്മദ് ഷഹീൻ ഷായ്ക്ക് മാനസികാസ്വാസ്ഥ്യം. ഇതേ തുടർന്ന് ഇയാളെ തൃശ്ശൂർ ഗവ. മാനസികാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു. ജയിലിലെ അധികൃതർ മുടി മുറിച്ചതോടെയാണ് ഇയാൾക്ക് മാനസികനില തെറ്റിയത്
മുടി മുറിച്ചതോടെ ഇയാൾ യൂട്യൂബിൽ പ്രത്യക്ഷപ്പെടുന്ന കോലം ആകെ നഷ്ടമായിരുന്നു. ഇതോടെ മാനസിക നില താളം തെറ്റുകയായിരുന്നു. ഇന്നലെയാണ് സംഭവം. പ്രതിയുടെ മാനസികനില തെറ്റിയ സംഭവത്തിൽ സ്‌പെഷ്യൽ ബ്രാഞ്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്
പത്ത് മാസം ഒളിവിലായിരുന്ന മുഹമ്മദ് ഷഹീൻ ഷായെ കുടകിൽ നിന്നാണ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്. ഏപ്രിൽ 19നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ബൈക്കിൽ യാത്ര ചെയ്യുകയായിരുന്ന രണ്ട് വിദ്യാർഥികളെ കാറിടിച്ച് കൊല്ലാൻ ശ്രമിച്ചെന്നതാണ് കേസ്