വീണ്ടും പി വി അന്‍വര്‍; ജനങ്ങളുടെ ജീവന്‍ വെച്ച് സര്‍ക്കാര്‍ ലേലം വിളി നടത്തുന്നു
സര്‍ക്കാര്‍ വാഗ്ദാനം നടപ്പിലാകുമെന്ന് ഉറപ്പില്ല
വയനാട്ടിലെ കടുവ ആക്രമണത്തില്‍ വീട്ടമ്മ മരിച്ച സംഭവത്തില്‍ രൂക്ഷ വിമര്‍ശനവുമായി മുന്‍ എം എല്‍ എയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ പി വി അന്‍വര്‍ രംഗത്ത്. രൂക്ഷമായ പരിഹാസവുമായാണ് അദ്ദേഹം സര്‍ക്കാറിനെതിരെ രംഗത്തെത്തിയിരിക്കുന്നത്.
ജനങ്ങളുടെ ജീവന്‍ വെച്ച് സര്‍ക്കാര്‍ ലേലം വിളി നടത്തുകയാണ്. നഷ്ടപരിഹാരം പത്ത് ലക്ഷം എന്നത് പതിനൊന്ന് ലക്ഷമാക്കിയതാണ് സര്‍ക്കാരിന്റെ മഹാ മനസ്‌കതയെന്നും അദ്ദേഹം പരിഹസിച്ചു. കേരളം വന്യമൃഗശാലയായി മാറിയിട്ടുണ്ട്. വെടിവെച്ചു കൊല്ലും എന്ന സര്‍ക്കാര്‍ വാഗ്ദാനം നടപ്പിലാക്കുമോ എന്ന് ഉറപ്പില്ല. ഇതിന് ഒരൊറ്റ പരിഹാരമേയുള്ളു. വെടിവച്ച് കൊന്ന് തന്നെയാണ് ലോകരാജ്യങ്ങളില്‍ നിയന്ത്രിക്കുന്നത്. വന്യ മൃഗ സംരക്ഷണ നിയമത്തില്‍ ഭേതഗതി വരുത്തി, ആ ഭേതഗതിയുടെ അടിസ്ഥാനത്തില്‍ കാട്ടിലെ നിശ്ചിത സ്ഥലത്ത് വസിക്കാന്‍ കഴിയുന്ന അത്രയും മൃഗങ്ങളെ മാത്രമേ നിലനിര്‍ത്താവൂ. മനുഷ്യന്റെ ജനസംഖ്യ വര്‍ധിക്കുന്നു എന്ന് പറഞ്ഞാണ് ഇവിടെ ജനന നിയന്ത്രണം നടപ്പിലാക്കിയത്. കാടൊരിക്കലും വര്‍ധിക്കുന്നില്ല – അന്‍വര്‍ വ്യക്തമാക്കി.
ഫേസ്ബുക്കിലൂടെയും അദ്ദേഹം സര്‍ക്കാറിനെതിരെ രംഗത്തെത്തി. വന്യജീവി ആക്രമണങ്ങളില്‍ കൊല്ലപ്പെടുന്നവരില്‍ ഭൂരിഭാഗവും സാധാരണക്കാരാണെന്നും പരിഹാരം കാണുന്നതിന് പകരം പ്രതികരിക്കുന്നവരെ സര്‍ക്കാര്‍ അറസ്റ്റ് ചെയ്യുകയാണെന്നും അദ്ദേഹം ആരോപിച്ചു.
പിവി അന്‍വറിന്റെ ഫേസ്ബുക്ക് പോസ്റ്റ്
സര്‍ക്കാര്‍ പി.വി. അന്‍വറിനെതിരെ ‘കുരുക്കു മുറുക്കുന്ന’ തിരക്കിലാണ്.സംസ്ഥാനത്ത് മലയോര മേഖലയാകെ, വന്യജീവി ആക്രമണം കൊണ്ട് പൊതുജനങ്ങളും കര്‍ഷകരും പൊറുതിമുട്ടിയിരിക്കുകയാണ്.ഇന്നും ഒരു മനുഷ്യ ജീവന്‍ കൂടി പൊലിഞ്ഞിരിക്കുന്നു.കൊല്ലപ്പെടുന്നവരില്‍ ഭൂരിപക്ഷവും സാധാരണക്കാരും, ആദിവാസി വിഭാഗത്തില്‍ പെടുന്നവരുമാണ് എന്നുള്ളത് മറ്റൊരു വസ്തുതയാണ്.
വനം വന്യജീവി വിഷയത്തില്‍ ശാശ്വത പരിഹാരം കാണുന്നതിന് പകരം സര്‍ക്കാറിന്റെ നിഷ്‌ക്രിയത്വത്തിനെതിരെ പ്രതിഷേധിക്കുന്നവരെ അറസ്റ്റ് ചെയ്തത് കൊണ്ടോ ജയിലില്‍ അടച്ചതുകൊണ്ടോ സര്‍ക്കാറിനും വനം വകുപ്പിനും ഉത്തരവാദിത്വത്തില്‍ നിന്ന് ഒളിച്ചോടാന്‍ ആവില്ല.