Kerala

അന്‍വര്‍ ജയില്‍ മോചിതനായി; അനുയായി അകത്ത് തന്നെ

മുദ്രാവാക്യങ്ങളോടെ സ്വീകരിച്ച് അനുയായികള്‍

ആദിവാസി യുവാവ് കാട്ടാനയാക്രമണത്തില്‍ മരിച്ച സംഭവത്തില്‍ പ്രതിഷേധം നടത്തിയതിന്റെ പേരില്‍ അറസ്റ്റിലായ നിലമ്പൂര്‍ എം എല്‍ എ. പി വി അന്‍വര്‍ ജയില്‍ മോചിതനായി. അറസ്റ്റിലായി 24 മണിക്കൂര്‍ പൂര്‍ത്തിയാകുന്നതിന് മുമ്പാണ് കോടതിയുടെ ഇടപെടലിനെ തുടര്‍ന്ന് അന്‍വറിന് ജാമ്യം ലഭിച്ചത്.

എന്നാല്‍, ജാമ്യം ലഭിച്ചിതിന് പിന്നാലെ അന്‍വറിന്റെ അനുയായിയും ഡിഎംകെ പ്രവര്‍ത്തകനുമായ ഇ എ സുകുവിനെ പോലീസ് അറസ്റ്റ് ചെയ്തു. പോലീസിനെതിരെ ശക്തമായി രംഗത്തെത്തിയും ആഭ്യന്തര വകുപ്പിലെ ഗുരുതരമായ വീഴ്ചകള്‍ വെളിപ്പെടുത്തുകയും ചെയ്ത പി വി അന്‍വറിനെതിരെ പോലീസ് പകവീട്ടുകയാണെന്ന ആരോപണം നിലനില്‍ക്കെയാണ് കോടതി അദ്ദേഹത്തിന് ജാമ്യം അനുവദിച്ചിരിക്കുന്നത്.

തവനൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് പുറത്തിറങ്ങിയ അന്‍വറിന് വലിയ സ്വീകരണമാണ് അനുയായികള്‍ നല്‍കിയത്. 18 മണിക്കൂറിന് ശേഷമാണ് അദ്ദേഹം പുറത്തിറങ്ങിയത്.

Related Articles

Back to top button
error: Content is protected !!