Kerala

14 ദിവസം റിമാൻഡിലായ പിവി അൻവർ തവനൂർ ജയിലിൽ; ഇന്ന് ജാമ്യാപേക്ഷ നൽകും

നിലമ്പൂർ ഫോറസ്റ്റ് ഓഫീസ് തകർത്ത കേസിൽ റിമാൻഡിലായ പിവി അൻവർ എംഎൽഎ തവനൂർ ജയിലിൽ. രണ്ട് തവണ വൈദ്യപരിശോധന നടത്തിയ ശേഷമാണ് അൻവറിനെ ജയിലിലേക്ക് എത്തിച്ചത്. 14 ദിവസത്തേക്കാണ് അൻവറിനെ റിമാൻഡ് ചെയ്തിരിക്കുന്നത്.

നിലമ്പൂർ ഫോറസ്റ്റ് ഓഫീസ് തകർത്ത കേസിൽ പിവി അൻവർ ഒന്നാം പ്രതിയാണ്. ജാമ്യമില്ലാ വകുപ്പുകൾ അടക്കം ചുമത്തിയാണ് അൻവറിന്റെ അറസ്റ്റ്. കേസിൽ അൻവറടക്കം 11 പ്രതികളുണ്ട്. കൃത്യനിർവഹണം തടയൽ, പൊതുമുതൽ നശിപ്പിക്കൽ അടക്കം വകുപ്പുകളാണ് ചുമത്തിയത്. ആദിവാസി യുവാവിനെ കാട്ടാന ചവിട്ടിക്കൊന്നതിൽ പ്രതിഷേധിച്ച് നടത്തിയ മാർച്ചിലാണ് ഫോറസ്റ്റ് ഓഫീസ് അടിച്ചു തകർത്തത്

ഇന്ന് ജാമ്യാപേക്ഷ നൽകുമെന്ന് പിവി അൻവർ അറിയിച്ചു. എംഎൽഎ ആയതിനാൽ മാത്രം നിയമത്തിന് കീഴടങ്ങുകയാണ്. അറസ്റ്റുമായി സഹകരിക്കും. മോദിയേക്കാൾ വലിയ ഭരണകൂട ഭീകരതയാണ് പിണറായി നടപ്പാക്കുന്നതെന്നും അൻവർ ആരോപിച്ചിരുന്നു

Related Articles

Back to top button
error: Content is protected !!