പി വി അൻവർ ഇന്ന് എംഎൽഎ സ്ഥാനം രാജിവെച്ചേക്കും; സ്പീക്കർക്ക് രാജിക്കത്ത് നൽകും

തൃണമൂൽ കോൺഗ്രസിന്റെ സംസ്ഥാന കോ ഓർഡിനേറ്ററായി ചുമതലയെടുത്ത സാഹചര്യത്തിൽ പിവി അൻവർ ഇന്ന് എംഎൽഎ സ്ഥാനം രാജിവെക്കുമെന്ന് സൂചന. രാവിലെ 9 മണിക്ക് അൻവർ സ്പീക്കറുമായി കൂടിക്കാഴ്ച നടത്തുന്നുണ്ട്. കൂടിക്കാഴ്ചയിൽ രാജിക്കത്ത് നൽകുമെന്നാണ് വിവരം. അതിന് ശേഷം 9.30ന് വാർത്താ സമ്മേളനവും വിളിച്ചിട്ടുണ്ട്

നിങ്ങൾ ഒരു ഫെഡറൽ ബാങ്ക് ഉപഭോക്താവ് ആണോ...? നിങ്ങൾക്ക് ലഭിക്കും ബാങ്കിൽ പോകാതെ പേർസണൽ ലോൺ...! >>> ഇവിടെ ക്ലിക്ക് ചെയ്യുക

തൃണമൂൽ കോൺഗ്രസിൽ ചേർന്ന സാഹചര്യത്തിൽ അയോഗ്യത മറികടക്കാനാണ് രാജി വെക്കുന്നതെന്നാണ് സൂചന. കഴിഞ്ഞ ദിവസമാണ് അൻവർ തൃണമൂൽ കോൺഗ്രസിൽ ചേർന്നത്. സ്വതന്ത്ര എംഎൽഎ ആയ അൻവർ മറ്റൊരു പാർട്ടിയിൽ ചേർന്നാൽ അയോഗ്യനാകും. പിന്നീട് അഞ്ച് വർഷത്തേക്ക് മത്സരിക്കാനും സാധിക്കില്ല. ഈ സാഹചര്യത്തിലാണ് രാജി വെക്കാനൊരുങ്ങുന്നത്

നിലമ്പൂരിൽ വീണ്ടും മത്സരിച്ച് ശക്തി തെളിയിക്കാനാണ് അൻവറിന്റെ നീക്കം. അൻവർ വീണ്ടും മത്സരിച്ചാൽ യുഡിഎഫ് പിന്തുണക്കുമോ എന്നും കാണേണ്ടതുണ്ട്. അൻവറിനെ മുന്നണിയിൽ ഉൾപ്പെടുന്നതിനെ കുറിച്ച് യുഡിഎഫ് ഇതുവരെ തീരുമാനമെടുത്തിട്ടില്ല

Exit mobile version