പി വി അൻവർ എംഎൽഎ സ്ഥാനം രാജിവെച്ചു; രാജിക്കത്ത് സ്പീക്കർക്ക് കൈമാറി

പിവി അൻവർ എംഎൽഎ സ്ഥാനം രാജിവെച്ചു. രാവിലെ 9 മണിയോടെ സ്പീക്കർ എഎൻ ഷംസീറിനെ കണ്ട് രാജിക്കത്ത് കൈമാറി. എംഎൽഎ എന്നെഴുതിയ ബോർഡ് നീക്കം ചെയ്ത കാറിലാണ് സ്പീക്കറെ കാണാനായി അൻവർ എത്തിയത്. തൃണമൂൽ കോൺഗ്രസിൽ ചേർന്ന സാഹചര്യത്തിലാണ് രാജി

നിങ്ങൾ ഒരു ഫെഡറൽ ബാങ്ക് ഉപഭോക്താവ് ആണോ...? നിങ്ങൾക്ക് ലഭിക്കും ബാങ്കിൽ പോകാതെ പേർസണൽ ലോൺ...! >>> ഇവിടെ ക്ലിക്ക് ചെയ്യുക

സ്വതന്ത്ര എംഎൽഎ ആയ അൻവർ മറ്റൊരു പാർട്ടിയിൽ ചേർന്നാൽ അയോഗ്യത നേരിടേണ്ടി വരും. ഇതൊഴിവാക്കാനായാണ് രാജി. നിലമ്പൂരിൽ വീണ്ടും മത്സരിച്ച് ശക്തി തെളിയിക്കാനാണ് അൻവറിന്റെ നീക്കം. മറ്റ് വഴികളില്ലാതെയാണ് അൻവറിന് രാജിവെക്കേണ്ടതായി വന്നത്.

ഈ നിയമസഭ കാലയളവ് തീരും വരെയും എംഎൽഎയായി തുടരുമെന്നായിരുന്നു അൻവറിന്റെ നേരത്തെയുള്ള പ്രഖ്യാപനം. തൃണമൂൽ കോൺഗ്രസിൽ അംഗത്വമെടുത്ത പി.വി അൻവർ അയോഗ്യത നേരത്തെ അറിഞ്ഞിരുന്നില്ല എന്നാണ് സൂചന. പിന്നാലെ അംഗത്വം എടുത്തില്ല എന്ന വാദം നിരത്തിയെങ്കിലും അത് പൊളിഞ്ഞിരുന്നു.

 

 

Exit mobile version