Kerala

പിവി അൻവർ ഇന്ന് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും; തെളിവുകൾ കൈമാറും

താൻ ഉന്നയിച്ച ആരോപണങ്ങളിലും പുറത്തുവിട്ട തെളിവുകളിലും സത്യസന്ധവും വിശദവുമായ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് ഇടത് എംഎൽഎ പിവി അൻവർ ഇന്ന് മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടേക്കും. ഉച്ചയ്ക്ക് 12 മണിയോടെയാണ് മുഖ്യമന്ത്രി അൻവറിന് സമയം അനുവദിച്ചിരിക്കുന്നത്

തിങ്കളാഴ്ച തന്നെ പിവി അൻവർ തിരുവനന്തപുരത്ത് എത്തിയിട്ടുണ്ട്. രേഖകൾ സഹിതം അദ്ദേഹം മുഖ്യമന്ത്രിക്ക് പരാതി നൽകും. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശിക്കെതിരെ അടക്കം ഗുരുതര ആരോപണങ്ങളാണ് അൻവർ ഉന്നയിച്ചിരിക്കുന്നത്

അൻവറിന്റെ ആരോപണത്തിൽ എഡിജിപി എംആർ അജിത് കുമാറിനെതിരെ അടക്കം മുഖ്യമന്ത്രി അന്വേഷണം പ്രഖ്യാപിച്ചിരുന്നു. ആരോപണവിധേയനായ പത്തനംതിട്ട എസ് പി സുജിത് ദാസിനെ മാറ്റുകയും ചെയ്തു.

Related Articles

Back to top button