ദോഹ: രാജ്യത്ത് ഏറ്റവും കൂടുതല്‍ സ്വദേശികളെ സ്വകാര്യമേഖലയില്‍ നിയമിക്കുന്ന സ്ഥാപനങ്ങള്‍ക്ക് ഖത്തര്‍ അവാര്‍ഡ് നല്‍കും. ഖത്തര്‍ തൊഴില്‍മന്ത്രിയായിരുന്നു ഇത്തരം ഒരു നിര്‍ദേശം മന്ത്രിസഭക്ക് വെച്ചത്. നിര്‍ദേശം മന്ത്രിസഭ അംഗീകരിച്ചതോടെയാണ് അവാര്‍ഡിന് കളമൊരുങ്ങിയത്. ഖത്തര്‍ ഉപ പ്രധാനമന്ത്രിയും പ്രതിരോധ സഹ മന്ത്രിയുമായ ശൈഖ് സൗദ് ബിന്‍ അബ്ദുറഹ്മാന്‍ അല്‍ താനിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗമാണ് നിര്‍ദേശം അംഗീകരിച്ചത്.
ഖത്തര്‍ സര്‍ക്കാരിന്റെ പ്രഖ്യാപിത ലക്ഷ്യമായ സ്വദേശീവത്കരണം നടപ്പാക്കുന്നതില്‍ സ്വകാര്യ സ്ഥാപനങ്ങള്‍ നല്‍കുന്ന പിന്തുണ കണക്കിലെടുത്താണ് സ്ഥാപനങ്ങളെ ആദരിക്കുക. ഇത്തരം ഒരു പുരസ്‌കാരം സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നത് സ്വകാര്യ മേഖലയില്‍ കൂടുതല്‍ സ്വദേശികളെ നിയമിക്കാന്‍ പ്രത്സാഹനമാവുന്നതിനൊപ്പം സ്വദേശികളെ ശാക്തീകരിക്കാനും ഇതിലൂടെ സാധിക്കുമെന്നാണ് ഖത്തര്‍ സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്.