UAE
ഖത്തര്‍ ദേശീയ ദിനം; യുഎഇ ഭരണാധികാരികള്‍ ആശംസകള്‍ അറിയിച്ചു
അബുദാബി: ദേശീയ ദിനം ആഘോഷിക്കുന്ന ഖത്തര്‍ ജനതക്കും അവിടുത്തെ ഭരണ നേതൃത്വത്തിനും യുഎഇ ഭരണാധികാരികള്‍ ആശംസകള്‍ നേര്‍ന്നു. യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാന്‍, വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം വൈസ് പ്രസിഡന്റും ഉപ പ്രധാനമന്ത്രിയും പ്രസിഡന്‍ഷ്യല്‍ കോര്‍ട്ട് ചെയര്‍മാനുമായ ശൈഖ് മന്‍സൂര്‍ ബിന്‍ സായിദ് അല്‍ നഹ്‌യാന്‍ എന്നിവരാണ് ഖത്തര്‍ ഭരണാധികാരി ശൈഖ് തമീം ബിന്‍ ഹമദ് അല്‍ താനിക്കും പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍റഹ്മാന്‍ അല്‍ താനിക്കും ഖത്തര്‍ ജനതക്കും ആശംസ അറിയിച്ച് സന്ദേശങ്ങള്‍ കൈമാറിയത്.