Doha
ഖത്തര്‍ അമീര്‍ സിറിയ സന്ദര്‍ശിക്കും
ദോഹ: ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ താനി അധികം വൈകാതെ സിറിയ സന്ദര്‍ശിക്കുമെന്ന് ഖത്തര്‍ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍റഹ്മാന്‍ അല്‍ താനി വെളിപ്പെടുത്തി. ഖത്തര്‍ വിദേശകാര്യ മന്ത്രിയുടെ സിറിയ സന്ദര്‍ശനത്തിലാണ് ഇക്കാര്യത്തില്‍ തീരുമാനം ഉണ്ടായിരിക്കുന്നത്.
13 വര്‍ഷത്തിന് ശേഷമാണ് ഖത്തറും സിറിയയും അടുക്കുന്നത്. സിറിയയയുമായി നയതന്ത്ര ബന്ധം ഉള്‍പ്പെടെയുള്ളവ സ്ഥാപിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് ഖത്തര്‍ വിദേശകാര്യ മന്ത്രി പ്രതികരിച്ചു. ശൈഖ് അമീറിന്റെ സന്ദേശവും ശൈഖ് മുഹമ്മദ് അറിയിച്ചു.