Sports

“ബാലൺ ഡി ഓർ നേടാൻ ഏറ്റവും യോഗ്യൻ അവനാണ്, അദ്ദേഹത്തിന് കൊടുക്കൂ”; ബ്രസീലിയൻ ഇതിഹാസം തിരഞ്ഞെടുത്തത് ആ താരത്തെ

ഒരു വർഷത്തെ ഏറ്റവും മികച്ച ഫുട്ബോൾ താരത്തിന് കൊടുക്കുന്ന പുരസ്‌കാരമാണ് ബാലൺ ഡി ഓർ. കഴിഞ്ഞ വർഷം പുരസ്‌കാരം നേടിയത് അർജന്റീനൻ ഇതിഹാസം ലയണൽ മെസിയായിരുന്നു. എന്നാൽ ഇത്തവണ സീനിയർ താരങ്ങൾ ആരും തന്നെ മത്സരത്തിനില്ല. ഈ വർഷം യുവ താരങ്ങളായ വിനീഷ്യസ് ജൂനിയർ, റോഡ്രി, ജൂഡ്, ബില്ലിങ്‌ഹാം, എംബപ്പേ എന്നിവരാണ് പുരസ്‌കാര വേട്ടയിൽ മുൻപന്തയിൽ നിൽക്കുന്നത്. ഒക്ടോബർ 28 ആം തീയതിയാണ് ഫ്രാൻസ് ഫുട്ബോൾ മാഗസിൻ ബാലൺഡി’ഓർ പുരസ്കാര ജേതാവിനെ പ്രഖ്യാപിക്കുക

ബ്രസീൽ താരമായ വിനീഷ്യസ് ജൂനിയറിനും, സ്പാനിഷ് താരമായ റോഡ്രിക്കും ആണ് ഇത്തവണ ബാലൺ ഡി ഓർ സ്വന്തമാക്കാൻ സാധ്യത കൂടുതൽ കല്പിക്കപെടുന്നത്. അന്താരാഷ്ട്ര മത്സരങ്ങളിലെയും ക്ലബ് ലെവൽ ടൂർണമെന്റുകളിലെയും ഇരുവരുടെയും സഹതാരമായ ബ്രസീലിയൻ ഗോൾ കീപ്പർ എഡേഴ്സൺ ഇത്തവണ ആരാണ് പുരസ്‌കാരം സ്വന്തമാക്കുക എന്ന് പറഞ്ഞിരിക്കുകയാണ്.

എഡേഴ്സൺ പറയുന്നത് ഇങ്ങനെ:

” ഞാൻ വിനീഷ്യസ് ജൂനിയറേ സപ്പോർട്ട് ചെയ്യുന്നു. കഴിഞ്ഞ സീസണിൽ അദ്ദേഹം നടത്തിയ പ്രകടനം കാരണം അദ്ദേഹം പുരസ്കാരം അർഹിക്കുന്നുണ്ട്.എങ്ങനെയാണ് വോട്ട് നടക്കുന്നത് എന്ന് എനിക്കറിയില്ല. പക്ഷേ കഴിഞ്ഞ സീസണിന്റെ അടിസ്ഥാനത്തിൽ ആണെങ്കിൽ എല്ലാത്തിലും അർഹിക്കുന്നത് വിനി തന്നെയാണ്. ഞാൻ റോഡ്രിയെ കൂടി സപ്പോർട്ട് ചെയ്യുന്നുണ്ട്. പക്ഷേ ചാമ്പ്യൻസ് ലീഗിൽ വിനി ചെയ്തത് നമ്മൾ പരിഗണിക്കണം. ഇനി പുരസ്കാരം റോഡ്രി നേടിയാൽ പോലും ഞാൻ ഹാപ്പി ആയിരിക്കും ” എഡേഴ്സൺ പറഞ്ഞു.

Related Articles

Back to top button