Kerala
രാഹുൽ മാങ്കൂട്ടത്തിൽ, യു.ആർ. പ്രദീപ്, പ്രിയങ്ക ഗാന്ധി ജയത്തിലേക്ക്

പ്രിയങ്കയുടെ ലീഡ് രണ്ടര ലക്ഷം കടന്നു
ഉപതിരഞ്ഞെടുപ്പ് നടന്ന വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പ്രിയങ്കാ ഗാന്ധിയുടെ തേരോട്ടം. ഇടത് മുന്നണി, എന്‍.ഡി.എ സ്ഥാനാര്‍ത്ഥികൾ ബഹുദൂരം പിന്നിൽ.
ലീഡുയർത്തി രാഹുൽ മാങ്കൂട്ടത്തിൽ
വോട്ടെണ്ണൽ തുടങ്ങി ആദ്യ രണ്ട് റൗണ്ടിലും പിന്നീട് അഞ്ച്, ആറ് റൗണ്ടുകളിലും നേരിയ ലീഡ് നേടിയ ബിജെപി സ്ഥാനാർഥിക്കെതിരേ പാലക്കാട്ട് കോൺഗ്രസ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിൽ സുരക്ഷിതമായ ലീഡിലേക്ക്. നിലവിൽ അയ്യായിരം കടന്ന രാഹുലിന്‍റെ ലീഡ്, ജയത്തിന് പര്യാപ്തമാകുമെന്ന പ്രതീക്ഷയിലാണ് യുഡിഎഫ് ക്യാംപ്.
പതിനായിരം പിന്നിട്ട് പ്രദീപിന്‍റെ ലീഡ്
ചേലക്കരയിൽ സിപിഎം സ്ഥാനാർഥി യു.ആർ. പ്രദീപിന്‍റെ ലീഡ് പതിനായിരം കടന്നു.