Dubai

ദുബൈയില്‍ മഴ; വാഹനം ഓടിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് പൊലിസ്

ദുബൈ: എമിറേറ്റിന്റെ പല ഭാഗങ്ങളിലും ഇന്ന് പുലര്‍ച്ചെ മുതല്‍ മഴ പെയ്യുന്ന സാഹചര്യത്തില്‍ വാഹനം ഓടിക്കുന്നവര്‍ അതീവ ജാഗ്രത പാലിക്കണമെന്ന് ദുബൈ പൊലിസ് അഭ്യര്‍ഥിച്ചു. ഉമ്മു സുഖീം, ജുമൈറ, അല്‍ സഫ, അല്‍ ജദ്ദാഫ് മേഖലകളിലാണ് ഇന്ന് പുലര്‍ച്ചെ മഴ പെയ്തത്. വാഹനം ഓടിക്കുന്നവര്‍ ലോ ബീം ലൈറ്റ് പ്രവര്‍ത്തിപ്പിക്കണമെന്നും തങ്ങളുടെ വാഹനത്തിന്റെ ചില്ലില്‍ ഘടിപ്പിച്ച വൈപ്പറുകള്‍ പ്രവര്‍ത്തനക്ഷമമാണോയെന്ന് പരിശോധിച്ച് ഉറപ്പാക്കണമെന്നും പൊലിസ് ആവശ്യപ്പെട്ടു.

വെള്ളത്തിലൂടെ ഓടിക്കുന്ന അവസരത്തില്‍ ബ്രേക്ക് കാര്യക്ഷമമാണോയെന്ന് നോക്കണം, റോഡിന്റെ കൂടുതല്‍ അരികിലൂടെ വാഹനം ഓടിക്കരുത്, വെള്ളംകെട്ടിനില്‍ക്കുന്ന മേഖലകളില്‍നിന്നും താഴ്‌വരകളില്‍നിന്നും വിട്ടുനില്‍ക്കണം, കാലാവസ്ഥാ മാറ്റവുമായുള്ള അപ്‌ഡേറ്റുകള്‍ ഡ്രൈവര്‍മാര്‍ ശ്രദ്ധിക്കണം. അത്യാവശ്യ ഘട്ടങ്ങളില്‍ 999 എന്ന നമ്പറിലേക്കും മറ്റ് ആവശ്യങ്ങള്‍ക്ക് 901 എന്ന നമ്പറിലേക്കും വിളിക്കണമെന്നും പൊലിസ് അറിയിച്ചു.

അബുദാബി, ഷാര്‍ജ, ഉമ്മുല്‍ഖുവൈന്‍ എ്ന്നിവിടങ്ങളിലും നേരിയ തോതില്‍ മഴ പെയ്തതായി ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. അബുദാബിയിലെ മുഹമ്മദ് ബിന്‍ സായിദ് സിറ്റിയിലാണ് മഴയുണ്ടായത്. ഷാര്‍ജയിലെ സുഹൈലയിലും നേര്‍ത്ത തോതില്‍ മഴയുണ്ടായി.

Related Articles

Back to top button
error: Content is protected !!