Kerala

മഴ കൂടുതൽ ശക്തമാകുന്നു: റെഡ് അലർട്ട് 5 ജില്ലകളിൽ, ആറ് ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് മഴ കൂടുതൽ ശക്തമായതോടെ മുന്നറിയിപ്പിൽ മാറ്റം. റെഡ് അലർട്ട് അഞ്ച് ജില്ലകളിൽ പ്രഖ്യാപിച്ചു. കാസർകോട്, കണ്ണൂർ, വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിലാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചത്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട് ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്

വടക്കൻ കർണാടകയ്ക്ക് മുകളിലായി ചക്രവാത ചുഴി സ്ഥിതി ചെയ്യുന്നതിനാലും കേരളത്തിൽ പടിഞ്ഞാറൻ കാറ്റ് ശക്തമായി തുടരുന്നതിനാലുമാണ് മഴ ശക്തമാകുന്നത്. കേരളാ തീരത്ത് ഉയർന്ന തിരമാലക്കും കടലാക്രമണത്തിനും സാധ്യതയുണ്ട്

നാളെ മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 16ന് മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും 17ന് മലപ്പുറം, വയനാട് ജില്ലകളിലും റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്‌

Related Articles

Back to top button
error: Content is protected !!