Kerala

രാജ്ഭവനെ വർഗീയവത്കരണത്തിന്റെ ഇടമാക്കരുത്; മന്ത്രി പി പ്രസാദിന് പിന്തുണയുമായി എംവി ഗോവിന്ദൻ

രാജ്ഭവനിലെ ഭാരതാംബ ചിത്ര വിവാദത്തിൽ കൃഷി മന്ത്രി പി പ്രസാദിനെ പിന്തുണച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. ഭാരതാംബ വിവാദത്തിൽ സിപിഎമ്മും ഉറച്ച നിലപാട് തന്നെയാണ് സ്വീകരിച്ചതെന്നും അത് ഗവർണറുടെയും രാജ്ഭവന്റെയും സമീപനത്തിന് എതിരാണെന്നും എംവി ഗോവിന്ദൻ പറഞ്ഞു

ബിജെപി വിരുദ്ധ സർക്കാരുകളുള്ള എല്ലാ സംസ്ഥാനങ്ങളിലും വർഗീയവത്കരണത്തിന്റെ ഉപകരണമായി ഗവർണർമാരെ ഉപയോഗിക്കുകയാണ്. രാജ്ഭവൻ, നിയമസഭ, സെക്രട്ടേറിയറ്റ് ഇതൊക്കെ പൊതുഇടമാണ്. അത്തരമൊരു പൊതു ഇടത്തിൽ വർഗീയത പ്രചരിപ്പിക്കുന്നതിന് വേണ്ടി ഉപയോഗിക്കുന്ന ഒരു അടയാളവും ഔദ്യോഗിക അടയാളം പോലെ ഉപയോഗിക്കരുത്. അത് അസംബന്ധമാണെന്നും എംവി ഗോവിന്ദൻ പറഞ്ഞു

രാജ്ഭവനിലെ പരിസ്ഥിതി ദിനാചരണത്തിൽ ആർഎസ്എസ് ഉപയോഗിക്കുന്ന ഭാരത മാതാവിന്റെ ചിത്രം വെച്ചതിനെ തുടർന്ന് കൃഷി മന്ത്രി ചടങ്ങ് ബഹിഷ്‌കരിച്ചിരുന്നു. സർക്കാർ പരിപാടി ആയതിനാൽ ചിത്രം മാറ്റണമെന്ന് സർക്കാർ ആവശ്യപ്പെട്ടെങ്കിലും ഗവർണർ വഴങ്ങിയിരുന്നില്ല

Related Articles

Back to top button
error: Content is protected !!