
അബുദാബി: യുഎഇയിലെ മൂണ്‍സൈറ്റിങ് കമ്മിറ്റി റമദാന് മാസപ്പിറവി ദൃശ്യമായതായി വ്യക്തമാക്കിയ സാഹചര്യത്തില്‍ ഇന്ന് റമദാന് ഒന്നായിരിക്കുമെന്ന് യുഎഇ പ്രസിഡന്‍ഷ്യല്‍ കോര്‍ട്ട് അറിയിച്ചു. മാസപ്പിറവി ദൃശ്യമായതിന്റെ അടിസ്ഥാനത്തില്‍ യുഎഇ ഫത്വ കൗണ്‍സില്‍ ഇന്നലെ വൈകിട്ട് അബുദാബിയില്‍ യോഗം ചേരുകയും നാളെ (ശനി) റമദാന് ഒന്നായിരിക്കുമെന്ന് പ്രഖ്യാപിക്കുകയുമായിരുന്നു.
വിശുദ്ധ വൃതാരംഭത്തിന്റെ ഈ സുദിനത്തില്‍ യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ് യാനും വൈസ് പ്രസിഡണ്ടും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ്് അല്‍ മക്തൂമിനും യുഎഇ വൈസ് പ്രസിഡണ്ടും പ്രധാനമന്ത്രിയും പ്രസിഡന്‍ഷ്യല്‍ കോര്‍ട്ട് ചെയര്‍മാനുമായ ശൈഖ് മന്‍സൂര്‍ ബിന്‍ സായിദ് അല്‍ നഹ് യാനും അവരുടെ കുടുംബത്തിനും യുഎഇയുടെ സുപ്രീം കൗണ്‍സില്‍ അംഗങ്ങള്‍ക്കും കിരീടാവകാശികള്‍ക്കും അവരുടെയെല്ലാം കുടുംബങ്ങള്‍ക്കും രാജ്യത്തെ ജനങ്ങള്‍ക്കും ലോകം മുഴുവനുമുള്ള ജനങ്ങള്‍ക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍ അറിയിക്കുന്നതായി പ്രസിഡന്‍ഷ്യല്‍ കോര്‍ട്ട് അറിയിച്ചു.