റമദാന്‍: 45 രാജ്യങ്ങളിലായി 12 ലക്ഷം ഖുര്‍ആന്‍ പ്രതികള്‍ വിതരണം ചെയ്യാന്‍ സൗദി രാജാവിന്റെ അനുമതി

റിയാദ്: റമദാന്‍ വ്രതാരംഭത്തിന് ഏതാനും ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ 45 രാജ്യങ്ങളിലേക്കായി 12 ലക്ഷം ഖുര്‍ആന്‍ കോപ്പികള്‍ വിതരണം ചെയ്യാന്‍ സൗദി ഭരണാധികാരി അബ്ദുല്ല രാജാവ് അനുമതി നല്‍കി. 79 ഭാഷകളിലായുള്ള ഖുര്‍ആന്റെ പ്രതികളാണ് സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ് വിതരണം ചെയ്യാന്‍ ഉത്തരവിട്ടിരിക്കുന്നത്.
ഖുര്‍ആന്‍ വിതരണം ചെയ്യാനുള്ള അബ്ദുള്ള രാജാവിന്റെയും സൗദി കിരീടാവകാശി സല്‍മാന്‍ രാജകുമാരന്റെയും മഹാമനസ്്കതയെ സൗദി ഇസ്ലാമിക കാര്യമന്ത്രി ഷേക്ക് അബ്ദുല്ലത്തീഫ് അല്‍ ശൈഖ് പ്രശംസിച്ചു. ഇസ്ലാമിനെയും മുസ്ലീങ്ങളെയും സേവിക്കുന്നതിനും ഇസ്ലാമിന്റെ യഥാര്‍ത്ഥ സത്വം ഉള്‍ക്കൊള്ളുന്ന സഹവര്‍ത്തിത്വ മൂല്യങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിന് അതിന്റെ ദൗത്യം നിറവേറ്റുന്നതിനുമായി പ്രവര്‍ത്തിക്കുന്ന മന്ത്രാലയത്തിന് നേതൃത്വം നല്‍കുന്നതിനും അല്‍ ശൈഖ് നന്ദിപറഞ്ഞു
ലോകത്തില്‍ വച്ച് അതീവ സൂക്ഷ്മതയോടെ നിര്‍മിച്ച ഖുര്‍ആന്റെ പതിപ്പുകളാണ് ലോകമെമ്പാടും വിതരണം ചെയ്യാനായി അയക്കുന്നത്. റമദാന്റെ ഭാഗമായി ഇസ്ലാമിക് അഫയേഴ്‌സ്, കോള്‍, ഗൈഡന്‍സ് മന്ത്രാലയം നടപ്പാക്കുന്ന സൗദി രാജാവില്‍ നിന്നും ഖുര്‍ആന്റെ കോപ്പികള്‍ സമ്മാനിക്കുന്ന പരിപാടിയുടെ ഭാഗമാണ് വിശുദ്ധ ഗ്രന്ഥത്തിന്റെ വിതരണം. 45 രാജ്യങ്ങളിലെ ഇസ്ലാമിക സാംസ്‌കാരിക കേന്ദ്രങ്ങളിലും അതാത് രാജ്യത്തെ സൗദി എംബസികളിലെ മതപരമായ ഓഫീസുകളിലുമായാണ് ഖുര്‍ആന്‍ പ്രതികള്‍ വിതരണം ചെയ്യുക.