
അബുദാബി: ഈ വര്‍ഷത്തെ വിശുദ്ധ റമദാന് പ്രമാണിച്ച് 1,295 തടവുകാരെ വിട്ടയക്കാന്‍ യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന് ഉത്തരവിട്ടു. തടവുകാര്‍ക്ക് അവരുടെ വീടുകളില്‍ കുടുംബത്തിനൊപ്പം കഴിയാന്‍ അവസരം ഒരുക്കാനാണ് നടപടി. സമൂഹത്തിന്റെ സന്തോഷം ഉറപ്പാക്കാനുള്ള നടപടിയുടെ ഭാഗമാണ് തടവുകാരെ മോചിപ്പിക്കുന്നത്.
തടവില്‍നിന്നുള്ള മോചനം തടവുകാര്‍ക്ക് പുതിയൊരു ജീവിതം നല്കുമെന്നു അധികൃതര്‍ പ്രത്യാശ പ്രകടിപ്പിച്ചു. എല്ലാവര്‍ഷവും റമദാന് ഉള്‍പ്പെടെയുള്ള വിശേഷങ്ങളുമായി ബന്ധപ്പെട്ട യുഎഇ ഉള്‍പ്പെടെയുള്ള ജിസിസി രാജ്യങ്ങളിലെ ഭരണാധികാരികള്‍ തടവുകാരെ മോചിപ്പിക്കാറുണ്ട്. കഴിഞ്ഞ വര്‍ഷം 735 പേരെയായിരുന്നു മോചിപ്പിച്ചത്.