Kerala

തയ്യല്‍ക്കട തുടങ്ങിയാലും രാജീവിന്റെ അക്കൗണ്ടില്‍ വ്യവസായം; വ്യവസായം തുടങ്ങിക്കാനല്ല, ഒരു മിനിറ്റില്‍ പൂട്ടിക്കാനാണ് സിപിഎം വിദഗ്ധര്‍; തരൂരിനെ പൂര്‍ണമായും തള്ളി ചെന്നിത്തല

കേരളത്തില്‍ മൂന്നുലക്ഷം വ്യവസായങ്ങള്‍ വന്നു എന്ന സര്‍ക്കാരിന്റെ പ്രചാരവേല ശുദ്ധതട്ടിപ്പാണെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. നാട്ടില്‍ ആരെങ്കിലും തയ്യല്‍ക്കട തുടങ്ങിയാലും അതെല്ലാം മന്ത്രി രാജീവിന്റെ അക്കൗണ്ടില്‍ വ്യവസായങ്ങളാണ്. ഇത്തരം ചെറുകിട സംരംഭങ്ങള്‍ ഒക്കെ സ്വാഭാവികമായി ഉണ്ടാകുന്നതാണ്. അതെല്ലാം പുതിയ സര്‍ക്കാരിന്റെ കീഴില്‍ ഉണ്ടായ വ്യവസായ വളര്‍ച്ചയുടെ ഭാഗമാണെന്നു കണക്കെഴുതിക്കൂട്ടുന്നത് പാപ്പരത്തമാണ്. വ്യവസായ വകുപ്പ് ഉദ്യോഗസ്ഥര്‍ സംസ്ഥാനത്തുടനീളം നടന്ന് ഇത്തരം ചെറുകിട കടകളുടെ കണക്കെടുത്തിട്ട് ഇതെല്ലാം വ്യവസായികളാണെന്നും ഇതൊക്കെ വ്യവസായങ്ങളാണെന്നും പറയുന്നതിനോട് യോജിപ്പില്ലന്നും അദേഹം പറഞ്ഞു. ശശി തരൂരിന്റെ ലേഖനത്തെ പൂര്‍ണമായും തള്ളിയാണ് ചെന്നിത്തല രംഗത്തെത്തിയത്.

ഈ സര്‍ക്കാരിന്റെ കാലത്ത് കേരളത്തില്‍ വ്യവസായങ്ങള്‍ വരികയോ വ്യവസായം വളരുകയോ ചെയ്തിട്ടില്ല. നഷ്ടത്തിലാവുകയും പൂട്ടിപ്പോവുകയും ചെയ്യുന്ന പൊതുമേഖലാ സ്ഥാപനങ്ങളാണ് ഇവിടെയുള്ളത്. എന്നിട്ടും കള്ളക്കണക്ക് പറഞ്ഞ് ജനങ്ങളെ കബളിപ്പിക്കാനുള്ള ശ്രമങ്ങളാണ് സിപിഎം നടത്തുന്നത്. കേരളത്തെ വ്യവസായ സൗഹൃദമാക്കുന്നതില്‍ യഥാര്‍ഥത്തില്‍ ഈ സര്‍ക്കാര്‍ പരാജയപ്പെട്ടിരിക്കുകയാണ്. ഇവിടെ ആവശ്യമായ ഇന്‍ഫ്രാസ്ട്രക്ചര്‍ ഒരുക്കുന്നതില്‍ സര്‍ക്കാര്‍ അമ്പേ പരാജയമാണ്.

എല്ലാ പുരോഗമനപ്രവര്‍ത്തനങ്ങളെയും എതിര്‍ത്ത പാരമ്പര്യമാണ് സിപിഎമ്മിനുള്ളത്. കേരളത്തിന്റെ മുഖച്ഛായ മാറ്റുമായിരുന്ന എക്സ്പ്രസ് വേ അടക്കമുള്ള പദ്ധതികളെ അത് ഏറ്റവും ആവശ്യമായ സമയത്ത് എതിര്‍ത്തിട്ട് കമ്മിഷന്‍ പദ്ധതികളുടെ പിന്നാലെയാണ് ഈ സര്‍ക്കാര്‍. ഒമ്പതു വര്‍ഷം ഈ സര്‍ക്കാര്‍ ഭരിച്ചിട്ടും പൂര്‍്ത്തിയാകാത്ത സ്മാര്‍ട്ട് സിറ്റി പദ്ധതി തന്നെ ഏറ്റവും വലിയ ഉദാഹരണമാണ്.

സ്മാര്‍ട്ട് സിറ്റി പദ്ധതിയില്‍ പറഞ്ഞ കാര്യം ചെയ്യാത്ത വിദേശകമ്പനിയില്‍ നിന്നു സ്ഥലം പിടിച്ചെടുക്കുന്നതിനു പകരം അവര്‍ക്ക് ജനങ്ങളുടെ നികുതിപ്പണം കൊണ്ടു നഷ്ടപരിഹാരം നല്‍കുന്ന രീതിയാണ് സര്‍ക്കാരിന്റേത്. 30 വര്‍ഷം കൊണ്ട് കൈമാറേണ്ട ആഛഠ പ്രകാരമുള്ള ജലവൈദ്യുത പദ്ധതിയുടെ കരാര്‍ അഴിമതിയിലൂടെ നീട്ടിക്കൊടുത്തിട്ട് നിക്ഷേപസൗഹൃദമെന്നു സ്വയം വിളിക്കുന്ന ജനവഞ്ചനയാണ് സിപിഎം കേരളത്തില്‍ നടത്തിക്കൊണ്ടിരിക്കുന്നത്. ഇതല്ല നിക്ഷേപ സൗഹൃദം. അത് കമ്മിഷന്‍ രാജാണ്.

Related Articles

Back to top button
error: Content is protected !!