Kerala
രമേശ് ചെന്നിത്തല ഇന്ന് മലപ്പുറത്ത്; ജാമിഅ നൂരിയ സമ്മേളനത്തിൽ പങ്കെടുക്കും
എൻ എസ് എസ്, എസ്എൻഡിപി സംഘടനകളുടെ പിന്തുണ ഉറപ്പാക്കിയതിന് പിന്നാലെ രമേശ് ചെന്നിത്തല ഇന്ന് മലപ്പുറം പട്ടിക്കാട് ജാമിഅ നൂരിയയുടെ 60ാം വാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്യും. എം കെ മുനീറിന്റെ അധ്യക്ഷതയിൽ ചേരുന്ന ഗരീബ് നവാസ എന്ന സെഷനാണ് ചെന്നിത്തല ഉദ്ഘാടനം ചെയ്യുന്നത്
മുസ്ലിം ലീഗ് പ്രസിഡന്റ് സാദിഖലി തങ്ങൾ അധ്യക്ഷനായ ജാമിഅയിലേക്ക് രമേശ് ചെന്നിത്തല എത്തുന്നത് ലീഗിന്റെ കൂടി താത്പര്യപ്രകാരമാണെന്നാണ് വിവരം. കഴിഞ്ഞ വർഷത്തെ വാർഷിക സമ്മേളനത്തിൽ പ്രതിപക്ഷ നേതാവ് വിഡി സതീശൻ പങ്കെടുത്തിരുന്നു. ഇത്തവണ സതീശനെ ക്ഷണിച്ചിട്ടില്ല
കോൺഗ്രസിൽ ചെന്നിത്തല വീണ്ടും ശക്തിയായി മാറുന്നതിന്റെ സൂചനകളാണ് ഇപ്പോൾ കാണുന്നത്. വിവിധ സമുദായ സംഘടനകളുടെ പിന്തുണയും ചെന്നിത്തലക്കുണ്ട്. മുഖ്യമന്ത്രിസ്ഥാനത്തേക്ക് പലരും ഒളിഞ്ഞും തെളിഞ്ഞും ചെന്നിത്തലയുടെ പേര് ഉയർത്തികൊണ്ടുവരുന്നുമുണ്ട്.