വിഎസിന് അന്ത്യാഞ്ജലി അർപ്പിക്കാൻ ഹരിപ്പാട് മണിക്കൂറുകളോളം കാത്തുനിന്ന് രമേശ് ചെന്നിത്തല

മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ ഭൗതിക ശരീരവും വഹിച്ചുകൊണ്ടുള്ള വിലാപയാത്ര ആലപ്പുഴയിലൂടെ നീങ്ങവെ ഹരിപ്പാട് വിഎസിന് വിട ചൊല്ലാൻ മണിക്കൂറുകളോളം കാത്തുനിന്ന് കോൺഗ്രസ് നേതാവും മുൻ പ്രതിപക്ഷ നേതാവുമായ രമേശ് ചെന്നിത്തല. വിഎസിന് ആദരാഞ്ജലി അർപ്പിക്കാൻ മണിക്കൂറുകളായി കാത്തിരിക്കുകയാണെന്ന് ചെന്നിത്തല പറഞ്ഞു
വിലാപയാത്ര ഹരിപ്പാട് എത്തിയപ്പോൾ ബസിൽ കയറി ചെന്നിത്തല റീത്ത് സമർപ്പിച്ച് ആദരഞ്ജലി അർപ്പിക്കുകയും ചെയ്തു. ജനങ്ങൾ വിഎസിനെ എത്രമാത്രം സ്‌നേഹിക്കുന്നു എന്നതിന്റെ ഉദാഹരണമാണ് വൻ ജനാവലിയെ്‌ന് ചെന്നിത്തല പറഞ്ഞു
രാഷ്ട്രീയരംഗത്ത് പ്രവർത്തിക്കുന്ന ആളുകൾ ജനങ്ങൾക്ക് വേണ്ടി പ്രവർത്തിച്ചാൽ ജനങ്ങൾ ഈ ആദരവ് തരും. തമ്മിൽ രാഷ്ട്രീയ വ്യത്യാസങ്ങളുണ്ടെങ്കിലും ജനങ്ങൾക്ക് വേണ്ടി പ്രവർത്തിച്ചതു കൊണ്ടാണ് വിഎസിനെ ആളുകൾ ഇത്രയധികം സ്‌നേഹിക്കുന്നതെന്നും സ്‌നേഹിക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു