Kerala

രഞ്ജിത്ത് മദ്യം നൽകി ലൈംഗികമായി പീഡിപ്പിച്ചു; പരാതിയുമായി കോഴിക്കോട് സ്വദേശിയായ യുവാവ്

സംവിധായകൻ രഞ്ജിത്തിനെതിരെ ലൈംഗിക പീഡന പരാതിയുമായി കോഴിക്കോട് സ്വദേശിയായ യുവാവ്. സിനിമയിൽ അവസരം ചോദിച്ചെത്തിയ തന്നെ 2012ൽ ബംഗളൂരുവിൽ വെച്ച് രഞ്ജിത്ത് പീഡിപ്പിച്ചെന്നാണ് പരാതി. പ്ലസ് ടുവിന് പഠിക്കുമ്പോൾ കോഴിക്കോട് വെച്ച് ബാവൂട്ടിയുടെ നാമത്തിൽ എന്ന സിനിമ ലൊക്കേഷനിൽ വെച്ചാണ് രഞ്ജിത്തിനെ പരിചയപ്പെട്ടത്

അവസരം തേടി ഹോട്ടൽ റൂമിലെത്തിയ തനിക്ക് ടിഷ്യു പേപ്പറിൽ ഫോൺ നമ്പർ കുറിച്ച് തന്നു. ബംഗളൂരു താജ് ഹോട്ടലിൽ രണ്ട് ദിവസത്തിന് ശേഷം എത്താനായിരുന്നു നിർദേശം. രാത്രി 10 മണിയോടെ ഹോട്ടലിൽ എത്തിയ തന്നോട് പുറകുവശത്തെ ഗേറ്റ് വഴി റൂമിലെത്താൻ ആവശ്യപ്പെട്ടു

മുറിയിലെത്തിയപ്പോൾ മദ്യം നൽകുകയും കുടിക്കാൻ നിർബന്ധിക്കുകയും ചെയ്തു. പിന്നീട് വിവസ്ത്രനാക്കുകയും പീഡിപ്പിക്കുകയും ചെയ്തു. ഇതിന് ശേഷം അവസരം കിട്ടാതായതോടെ താൻ മാനസികമായി തളർന്നു. മലയാളത്തിലെ പ്രശസ്ത നടിയോട് പരാതി പറഞ്ഞെങ്കിലും അവർ കാര്യമായി എടുത്തില്ലെന്നും യുവാവ് പറയുന്നു.

Related Articles

Back to top button