Kerala
ബലാത്സംഗ കേസ്: വേടനുമായി യുവതി നടത്തിയ സാമ്പത്തിക ഇടപാടുകൾ സ്ഥിരീകരിച്ച് പോലീസ്

റാപ്പർ വേടൻ പ്രതിയായ ബലാത്സംഗ കേസ് തൃക്കാക്കര എസിപിയുടെ മേൽനോട്ടത്തിൽ അന്വേഷിക്കും. ഇൻഫോപാർക്ക് എസ് എച്ച് ഒക്കാണ് അന്വേഷണചുമതല. രഹസ്യമൊഴി പകർപ്പ് ലഭിച്ച ശേഷം തുടർ നടപടികൾ സ്വീകരിക്കും. ഇതിന് ശേഷമാകും വേടനെ ചോദ്യം ചെയ്യുക.
അതേസമയം വേടനുമായി യുവതി നടത്തിയ സാമ്പത്തിക ഇടപാടുകൾ പോലീസ് സ്ഥിരീകരിച്ചു. അഞ്ച് തവണ പീഡിപ്പിച്ചെന്നും കോഴിക്കോടും കൊച്ചിയിലും ഏലൂരും വെച്ചാണ് പീഡിപ്പിച്ചതെന്നുമാണ് യുവതിയുടെ മൊഴി. ലഹരിമരുന്ന് ഉപയോഗിച്ച ശേഷം പീഡിപ്പിച്ചെന്നും യുവതി മൊഴി നൽകിയിട്ടുണ്ട്
2023 ജൂലൈ മുതൽ തന്നെ ഒഴിവാക്കി. വിളിച്ചാൽ ഫോൺ എടുക്കാതായി. വേടന്റെ പിൻമാറ്റം തന്നെ മാനസികമായി തകർക്കുകയും ഡിപ്രഷനിലേക്ക് തള്ളി വിടുകയും ചെയ്തുവെന്നും മൊഴിയിൽ പറയുന്നു.